ജോഫ്ര ആർച്ചർ

സൂപ്പർ പേസർക്ക്​ പരിക്ക്​; രാജസ്​ഥാൻ റോയൽസിന്​ കനത്ത തിരിച്ചടി

ന്യൂഡൽഹി: ഐ.പി.എൽ പടിവാതിലിൽ എത്തിനിൽക്കേ രാജസ്​ഥാൻ റോയൽസിന്​ തിരിച്ചടിയേകി പേസർ ജോഫ്ര ആർച്ചറുടെ പരിക്ക്​.

ഇന്ത്യക്കെതിരായ ട്വന്‍റി20 പരമ്പരക്കിടെ പരിക്കേറ്റ ജോഫ്ര ആർച്ചറുടെ സേവനം ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിന്​ ലഭ്യമാകില്ലെന്ന്​ നായകൻ ഓയിൻ മോർഗൻ കഴിഞ്ഞ ദിവസം അറിയിച്ചു. മാർച്ച്​ 23ന്​ പൂനെയിൽ വെച്ചാണ്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം.

ഏപ്രിൽ ഒമ്പതിനാണ്​ ഐ.പി.എൽ തുടങ്ങുന്നത്​. പരിക്ക്​ അൽപം ഗുരുതരമായതിനാൽ ഈ സീസണിലെ പകുതി മത്സരങ്ങൾ ആർച്ചർക്ക്​ നഷ്​ടമാകും. ഐ.പി.എൽ 2020 പതിപ്പിലെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു ആർച്ചർ.

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ്​ മത്സരത്തിനിടെ പരിക്കേറ്റ്​ പിൻവാങ്ങിയ ആർച്ചർ ട്വന്‍റി20 പരമ്പരയിലൂടെ മികച്ച തിരിച്ചു വരവ്​ നടത്തിയിരുന്നു. 25കാരന്‍റെ കരിയർ ബെസ്റ്റായ 4/33 നാലാം ട്വന്‍റി20യിലാണ്​ പിറവി കൊണ്ടത്​.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്​ക്വാഡി​െന ഇംഗ്ലണ്ട്​ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ട്വന്‍റി20 ലോകകപ്പിന്​ മുമ്പ്​ ന്യൂസിലൻഡിനും ഇന്ത്യക്കുമെതിരെ സ്വന്തം മണ്ണിൽ പരമ്പര കളിക്കുന്നുണ്ട്​ ഇംഗ്ലണ്ട്.

Tags:    
News Summary - Elbow Injury Jofra Archer Could Miss India vs England ODI series and IPL 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.