പാകിസ്​താൻ സ്​ക്വാഡിലെ എട്ടാമത്തെ അംഗത്തിന്​ കോവിഡ്​

ക്രൈസ്​റ്റ്​ചർച്ച്​: പര്യടനത്തിനെത്തിയ പാകിസ്​താൻ ക്രിക്കറ്റ്​ സ്​ക്വാഡിലെ മറ്റൊരു അംഗത്തിന്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതായി ന്യൂസിലൻഡ്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്​ക്വാഡിലെ കോവിഡ്​ ബാധിതരുടെ എണ്ണം എട്ടായി.

സ്​ക്വാഡിലെ 46 അംഗങ്ങളുടെ സ്രവം പരിശോധനക്കയച്ചതായും അതിൽ 42 പേരുടെ ഫലം നെഗറ്റീവായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന്​ പേരുടെ ഫലം വിശകലനം ചെയ്​ത്​ കൊണ്ടിരിക്കുകയാണെന്നും ഒരാളുടെ ഫലം ലഭിക്കാനുണ്ടെന്നും അവർ പറഞ്ഞു.

സംശയ നിലനിന്നിര​ുന്ന മൂന്ന്​ പരിശോധനകളിൽ ഒന്നാണ്​ പോസിറ്റീവായി മാറിയത്​. കാൻഡിബറി ഡി.എച്​.ബി മെഡിക്കൽ ഓഫിസറുടെ അനുമതി ലഭിച്ചാൽ മാത്രമേ പാക്​ ടീമിന്​ പരിശീലനം തുടങ്ങാൻ സാധിക്കൂ.

മൂന്ന്​ ട്വൻറി20 മത്സരങ്ങളും ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിൻെറ ഭാഗമായുള്ള രണ്ട്​ മത്സരങ്ങളും കളിക്കാനായാണ്​ പാകിസ്​താൻ ന്യൂസിലൻഡിലെത്തിയത്​.

Tags:    
News Summary - Eighth member of Pakistan squad tests positive for COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.