പാകിസ്താനിൽ പോയാൽ നല്ല ഭക്ഷണം കിട്ടുമെന്ന് ധോണി; ആരാധകന്റെ മറുപടി ഇങ്ങനെ...

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ ഭക്ഷണപ്രിയരിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് നായകനുമായ മഹേന്ദ്ര സിങ് ധോണി. സന്ദർശിക്കുന്ന രാജ്യങ്ങളിലെ വൈവിധ്യം നിറഞ്ഞ വിഭവങ്ങൾ പരീക്ഷിക്കുന്നതിൽ താരം ഒരു മടിയും കാണിക്കാറില്ല.

പാകിസ്താനിൽ പോയാൽ നല്ല ഭക്ഷണം കിട്ടുമെന്ന് ഒരു ആരാധകനോട് ധോണി പറയുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ച. പാകിസ്താനിൽ രുചികരമായ ഭക്ഷണം കിട്ടുമെന്നതിൽ ധോണിയോട് യോജിച്ച ആരാധകൻ, പക്ഷേ ഭക്ഷണത്തിന്റെ പേര് പറഞ്ഞാലും പാകിസ്താനിലേക്ക് പോകില്ലെന്നായിരുന്നു മറുപടി നൽകിയത്. ഇതുകേട്ട് ധോണി ചിരിക്കുന്നതും വിഡിയോയിലുണ്ട്.

2004ൽ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധോണി 2006ലാണ് ടീമിനൊപ്പം ആദ്യമായി പാകിസ്താനിലെത്തിയത്. അന്ന് അവിടുത്തെ രുചിക്കൂട്ടുകൾ ധോണി സഹതാരങ്ങൾക്കൊപ്പം ആസ്വദിച്ചിരുന്നു. ഇതിന്റെ അനുഭവത്തിലായിരുന്നു ധോണി ആരാധകനോട് പാകിസ്താൻ സന്ദർശിക്കാൻ നിർദേശിച്ചത്. രാഷ്ട്രീയ ഭിന്നതകൾ കാരണം 2006ന് ശേഷം ടീം ഇന്ത്യ പാകിസ്താൻ സന്ദർശിച്ചിട്ടില്ല. 2023ലെ ഏഷ്യ കപ്പിന് പാകിസ്താൻ ആതിഥേയരാകാൻ ഒരുങ്ങിയപ്പോൾ ഇന്ത്യൻ ടീം അവിടെപ്പോകാൻ വിസമ്മതിച്ചതോടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 

Tags:    
News Summary - Dhoni says if you goes to Pakistan, will get good food; Here's the fan's response...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.