ബൗളർമാർ കളിച്ചു; ഡൽഹിയെ കറക്കി വീഴ്​ത്തി ഹൈദരാബാദ്​

അബുദബി: ബാറ്റ്​സ്​മാൻമാരുടെ വെടിക്കെട്ട്​​ പ്രകടനങ്ങൾ ​പ്രകമ്പനം തീർത്ത ഏതാനും ദിവസത്തെ മത്സരങ്ങൾക്ക്​ ശേഷം ഐ.പി.എല്ലിൽ ഇന്ന്​ കളിച്ചത്​ ബൗളർമാർ. സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ഉയർത്തിയ 162 റൺസി​െൻറ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി കാപ്പിറ്റൽസിന്​ ഏഴ്​ വിക്കറ്റിന്​ 147 റൺസ്​ മാത്രമേ എടുക്കാനായുള്ളൂ. നാലോവറിൽ 14 റൺസിന്​ 3 വിക്കറ്റെടുത്ത റാഷിദ്​ ഖാ​െൻറ പന്തുകൾക്ക്​ മുമ്പിൽ ഡൽഹി നട്ടം തിരിഞ്ഞു. സീസണിലെ ഡൽഹിയുടെ ആദ്യ പരാജയവും ഹൈദരാബാദി​െൻറ ആദ്യ വിജയവുമാണിത്​.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിങ്ങിയ ഡൽഹിക്ക്​ തുടക്കത്തിലേ പ്രഥ്വി ഷായെ നഷ്​ടമായി. തുടർന്നെത്തിയവരിൽ ആർക്കും മാച്ച്​ വിന്നിങ്​ ഇന്നിങ്​സ്​ പടുത്തുയർത്താനായില്ല. ശിഖർ ധവാൻ 34ഉം ഋഷഭ്​ പന്ത്​ 28ഉം ഷിംറോൺ ഹെറ്റ്​മെയർ 21ഉം റൺസെടുത്തു പുറത്തായി.


നേരത്തേ, 33 പന്തുകളിൽ നിന്നും 45 റൺസെടുത്ത ഡേവിഡ്​ വാർണറും 48 പന്തുകളിൽ നിന്നും 53 റൺസെടുത്ത ജോണി ബെയർസ്​റ്റോയും ചേർന്നാണ്​ ഹൈദരാബാദ്​ ഇന്നിങ്​സിന്​ അടിത്തറയൊരുക്കിയത്​. അവസാന ഓവറുകളിൽ 26 പന്തുകളിൽ നിന്നും 41 റൺസുമായി തിളങ്ങിയ കെയ്​ൻ വില്യംസണും ചേർന്നതോടെ​ ഹൈദരാബാദിന്​ ഭേദപ്പെട്ട സ്​കോറായി.

അവസാന ഓവറുകളിൽ റൺസ്​ വഴങ്ങുന്നതിൽ പിശുക്കുകാട്ടിയ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ്​ സൺറൈസേഴ്​സ്​ ​ഹൈദരാബാദിനെ മികച്ച സ്​കോർ കുറിക്കുന്നതിൽ നിന്നും തടുത്തുനിർത്തിയത്​. നാലോവറിൽ 22 റൺസ്​ മാത്രം വിട്ടുകൊടുത്ത റബാദ രണ്ടുവിക്കറ്റും വീഴ്​ത്തി. ക്രീസിൽ ഉറച്ചുനിന്ന ബെയർസ്​റ്റോക്ക്​ അവസാന ഓവറുകളിൽ തകർത്തടിക്കാൻ കഴിയാതിരുന്നതും ഹൈദരാബാദിന്​ വിനയായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.