ആൻക്രിഷും റിങ്കുവും തിളങ്ങി; കൊൽക്കത്തക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 205 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 205 റൺസ് വിജയലക്ഷ്യം. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. 32 പന്തിൽ 44 റൺസെടുത്ത ആൻക്രിഷ് രഘുവംശിയാണ് ടോപ് സ്കോറർ. റിങ്കു സിങ് 25 പന്തിൽ 36 റൺസെടുത്തു.

റഹ്മാനുള്ള ഗുർബാസ് (26), സുനിൽ നരെയ്ൻ (27), അജിങ്ക്യ രഹാനെ (26), വെങ്കിടേഷ് അയ്യർ (7), റോവ്മാൻ പവൽ (5), അങ്കുൽ റോയ് (0), ആന്ദ്രേ റസ്സൽ (17) എന്നിവരാണ് പുറത്തായത്.

അവസാന ഒാവറിലെ രണ്ടു വിക്കറ്റ് ഉൾപ്പെടെ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേലും വിപ്രജ് നിഗവും രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - delhi capitals vs kolkata knight riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.