Posted On
date_range Updated On
date_range ഡബ്ല്യു.പി.എൽ: ഡൽഹിക്ക് 42 റൺസ് ജയം
മുംബൈ: ഡബ്ല്യു.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന് തുടർച്ചയായ രണ്ടാം ജയം. യു.പി വാരിയേഴ്സിനെ 42 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത് നാലിന് 211 റൺസടിച്ച ഡൽഹി യു.പിയെ അഞ്ചിന് 169ലൊതുക്കി.
ക്യാപ്റ്റൻ മെഗ് ലാനിങ് (42 പന്തിൽ മൂന്നു സിക്സും 10 ഫോറുമടക്കം 70), ജെസ് ജൊനാസൺ (20 പന്തിൽ മൂന്നു വീതം സിക്സും ഫോറുമടക്കം 42 നോട്ടൗട്ട്), ജമീമ റോഡ്രിഗ്വസ് (22 പന്തിൽ നാലു ഫോറടക്കം 34 നോട്ടൗട്ട്) എന്നിവരാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
50 പന്തിൽ നാലു സിക്സും 11 ബൗണ്ടറിയുമടക്കം പുറത്താവാതെ 90 റൺസടിച്ച തഹ്‍ലിയ മഗ്രാത്ത് മാത്രമാണ് യു.പിക്കായി പൊരുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.