ഉറ്റവരു​ടെ മൃതദേഹം സംസ്​കരിക്കാനായി തെരുവുകളിൽ വരി നിൽക്കുന്ന മനുഷ്യരെ ഇന്ത്യയിൽ കണ്ടു -​ഡേവിഡ്​ വാർണർ

സിഡ്​നി: ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായതോടെ പാതിവഴിയിൽ നിർത്തിയ ഐ.പി.എൽ അവസാനിപ്പിച്ച്​ ക്വാറൻറീനു ശേഷം ആസ്​ട്രേലിയയിൽ തിരിച്ചെത്തിയ ഡേവിഡ്​ വാർണർ ത​െൻറ അുനഭവങ്ങൾ മനസ്സുതുറന്ന്​ പങ്കുവെച്ചു. സൺറൈസേഴ്​സ്​ ഹൈദരാബാദി​െൻറ ക്യാപ്​റ്റനായ വാർണർ ഇന്ത്യയിൽ നിന്നും കേട്ട വാർത്തകൾ ഉള്ളുലക്കുന്നതായിരുന്നെന്ന്​ ആസ്​ട്രേലിയയിലെ ഒരു റേഡിയോയോ​ട്​ പ്രതികരിച്ചു.

''ടിവിയിൽ വാർത്തകൾ കാണു​േമ്പാൾ ഇന്ത്യയിലെ ഓക്​സിജൻക്ഷാമത്തെക്കുറിച്ച്​ വ്യക്തമായ ചിത്രം ലഭിക്കും. നിങ്ങൾക്കറിയുമോ, ആളുകൾ തങ്ങളുടെ മരണപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സംസ്​കരിക്കാനായി തെരുവുകളിൽ വരി നിൽക്കുകയായിരുന്നു. നമ്മളിത്തരം വാർത്തകൾ ഒന്നിലേറെത്തവണ കണ്ടു. ഇത്​ ഭീതിതമായ അവസ്ഥയാണ്​. ഒരു മനുഷ്യനെന്ന നിലയിൽ ചിന്തിക്കു​േമ്പാൾ ഇത്​ വളരെ സങ്കടപ്പെടുത്തിയ ഒന്നാണ്​''.

''ഐ.പി.എൽ മാറ്റിവെച്ചത്​ നന്നായി. ബയോ ബബിൾ പാലിക്കുകയെന്നത്​ വിഷമകരമായ കാര്യമായിരുന്നു. പക്ഷേ മാനേജ്​മെൻറ്​ ഏറ്റവും മികച്ച സുരക്ഷ തന്നെ നൽകി. ഇന്ത്യയിൽ എല്ലാവരും ക്രിക്കറ്റ്​ ഇഷ്​ടപ്പെടുന്നവരാണ്''​ -വാർണർ പറഞ്ഞു.

Tags:    
News Summary - David Warner opens up on India's Covid-19 nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.