ധോണിയുടേയും അഭിഷേക് ബച്ച​ന്റെയും പാൻകാർഡ് വിവരങ്ങൾ ഉപയോഗിച്ച് ക്രെഡിറ്റ്കാർഡ് തട്ടിപ്പ്; അഞ്ച് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളുടേയും ക്രിക്കറ്റ് കളിക്കാരുടേയും പാൻകാർഡ് വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പൂണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് സംരംഭമായ ഫിൻടെക്കിന്റെ വൺ കാർഡിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

അഭിഷേക് ബച്ചൻ, ശിൽപ്പ ഷെട്ടി, മാധുരി ദീക്ഷിത്, ഇമ്രാൻ ഹാഷ്മി, മഹേന്ദ്ര സിങ് ധോണി എന്നിവരുടെയെല്ലാം വിവരങ്ങൾ തട്ടിപ്പ് നടത്താൻ ഉപയോഗിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ സാഹാദ്ര രോഹിത് മീണ പറഞ്ഞു. കേസിന്റെ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി.എസ്.ടി ഐഡന്റി​ഫിക്കേഷൻ നമ്പറുകളിൽ നിന്നാണ് തട്ടിപ്പുകാർ പാൻകാർഡ് വിവരങ്ങൾ ശേഖരിച്ചത്. ഇത് ഉപയോഗിച്ച് എടുത്ത ക്രെഡിറ്റ് കാർഡിൽ 21 ലക്ഷം രൂപയുടെ ഇടപാടുകളും തട്ടിപ്പുകാർ നടത്തിയിട്ടുണ്ട്.

വിഷയത്തിൽ അതിവേഗത്തിൽ ഇടപ്പെട്ട ഡൽഹി പൊലീസ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പുനീത്, മൊഹദ് ആസിഫ്, സുനിൽ കുമാർ, പങ്കജ് മിഷാർ, വിശ്വ ഭാസ്കർ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. ജി.എസ്.ടി.എൻ നമ്പറിലെ ആദ്യത്തെ രണ്ട് അക്കങ്ങൾ സംസ്ഥാനത്തിന്റെ കോഡാണെന്നും മറ്റ് അക്കങ്ങൾ പാൻകാർഡ് നമ്പറാണെന്നും പ്രതികൾ മനസിലാക്കിയിരിക്കുന്നു. ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമായ ​സെലിബ്രേറ്റികളുടെ ജി.എസ്.ടി.എൻ നമ്പർ ഉപയോഗിച്ചാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ക്രെഡിറ്റ് കാർഡിനായുള്ള വിഡിയോ വെരിഫിക്കേഷൻ സമയത്ത് സെലിബ്രേറ്റികളുടെ പാൻകാർഡിന്റെ അതേ നമ്പറിൽ വ്യാജ കാർഡുകൾ നിർമ്മിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Cybercriminals use PAN details of Dhoni, Abhishek Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.