ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 168 റൺസ് വിജയ ലക്ഷ്യം. ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.
ഡൽഹി ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചതോടെ ചെന്നൈ ബാറ്റർമാർക്കൊന്നും വലിയ സ്കോർ കണ്ടെത്താനായില്ല. ശിവം ദൂബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. താരം 12 പന്തിൽ 25 റൺസെടുത്തു. ഋതുരാജ് ഗെയ്കവാദ് (18 പന്തിൽ 24), ഡെവോണ്‍ കോണ്‍വെ (13 പന്തിൽ 10), അജിന്‍ക്യ രഹാനെ (20 പന്തിൽ 21), മൊയീന്‍ അലി (12 പന്തിൽ ഏഴ്), അമ്പാട്ടി റായിഡു (17 പന്തിൽ 23), രവീന്ദ്ര ജദേജ (16 പന്തിൽ 21), എം.എസ്. ധോണി (ഒമ്പത് പന്തിൽ 20) എന്നിവരാണ് പുറത്തായ താരങ്ങൾ.
ഒരു റണ്ണുമായി ദീപക് ചഹറും റണ്ണൊന്നും എടുക്കാതെ തുഷാർ ദേശ്പാണ്ഡെയും പുറത്താകാതെ നിന്നു. ഡൽഹിക്കായി മിച്ചൽ മാർഷ് മൂന്നു വിക്കറ്റും അക്സർ പട്ടേൽ രണ്ടു വിക്കറ്റും ഖലീൽ അഹ്മദ്, ലളിത് യദാവ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകു. നിലവിൽ 11 മത്സരങ്ങളിൽനിന്ന് ആറു ജയവുമായി 13 പോയന്‍റുള്ള ചെന്നൈ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റുമായി ഡൽഹി അവസാന സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.