Posted On
date_range Updated On
date_range യു.പിയിൽ ഔട്ട് വിളിച്ചതിന് 16കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ചുകൊന്നു
ലഖ്നോ: ഉത്തർ പ്രദേശിൽ കുട്ടികളുടെ ക്രിക്കറ്റ് കളി കാര്യമായി. അംപയർ ഔട്ട് വിധിച്ചിട്ടും പുറത്തുപോകാതെ നിന്നതിന്‍റെ പേരിൽ ഇരു വിഭാഗങ്ങളിലെ കളിക്കാർ തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെ കുട്ടിയുടെ ബാറ്റുകൊണ്ടുള്ള അടിയേറ്റ 16 കാരൻ മരിച്ചു. 14 കാരനാണ് മാരകമായി പ്രഹരിച്ചത്.
യു.പിയിെല സാലിഹ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം കുട്ടികൾ കളിക്കുന്നതിനിടെ എൽ.ബി.ഡബ്ല്യു വിധിച്ച അംപയറുടെ തീരുമാനം അനുസരിക്കാൻ കൂട്ടാക്കാതെ ക്രീസിൽ നിന്ന ബാറ്റ്സ്മാനോട് പുറത്തുപോകാൻ മറ്റുള്ളവർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതാണ് ഇരു ടീമുകളിലെയും രണ്ടു പേർ തമ്മിൽ കൈയാങ്കാളിയിലെത്തിയത്. അടികൊണ്ട് അരിശം മൂത്ത ബാറ്റ്സ്മാൻ ബാറ്റുകൊണ്ട് കഴുത്തിന് തിരിച്ചടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.