'ഗില്ലിന്‍റെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്‍റെ അച്ഛനും യുവരാജ് സിങ്ങും '; യോഗ് രാജ് സിങ്

ഇന്ത്യൻ ടെസ്റ്റ് ടീം നായകനാകാൻ ഒരുങ്ങുകയാണ് യുവതാരം ശുഭ്മൻ ഗിൽ. സൂപ്പർതാരം രോഹിത് ശർമ വിരമിച്ചതിന് പിന്നാലെയാണ് യുവതരം ഗില്ലിനെ ടീമിന്‍റെ നായകനാക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. ഗില്ലിന്‍റെ നേട്ടങ്ങൾക്ക് പിന്നിൽ യുവരാജ് സിങ്ങിന്‍റെയും ഗില്ലിന്‍റെ അച്ഛന്‍റെയും പങ്ക് വളരെ വലുതാണെന്ന് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്‍റെ അച്ഛനുമായ യോഗ് രാജ് സിങ് പറഞ്ഞു.

'ശുഭ്മൻ ഗില്ലിന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ പിതാവിനും യുവരാജ് സിങ്ങിനുമാണ്.ശുഭ്മൻ ഗിൽ ഇന്ന് ക്യാപ്റ്റനാകുകയും ദീർഘകാലം തുടരുകയും ചെയ്താൽ, യുവരാജ് സിങ്ങിന്റെ മാർഗ്ഗനിർദ്ദേശം അതിൽ നിർണായക പങ്ക് വഹിക്കും,' യോഗ് രാജ് പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ യുവരാജ് വർഷങ്ങളായി ഗില്ലുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. തന്റെ മകന്റെ ക്രിക്കറ്റിലെ അറിവ് ഗില്ലിന്റെ വളർച്ചയെ സാരമായി സ്വാധീനിച്ചുവെന്ന് യോഗ്‌രാജ് വിശ്വസിക്കുന്നു.

'ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയിനായ യുവരാജ് സിങ്ങിനെപ്പോലുള്ള ഒരാൾ, ഗില്ലിനെ തന്റെ ചിറകിൽ എടുക്കുന്നത് ഒരു വലിയ കാര്യമാണ്,' യോഗ്‌രാജ് പറഞ്ഞു.

32 ടെസ്റ്റുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടെ 1,893 റൺസ് നേടിയ ഗിൽ, ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയിൽ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. സിംബാബ്‌വെയിൽ നടന്ന ഒരു ട്വന്‍റി-20 പരമ്പരയിലും അദ്ദേഹം ഇന്ത്യയെ നയിച്ചു, ഈ വർഷം ആദ്യം ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിൽ രോഹിത് ശർമ്മയുടെ വൈസ് ക്യാപ്റ്റനായും ഗിൽ പ്രവൃത്തിച്ചിരുന്നു.

Tags:    
News Summary - Credit for Shubman Gill's success goes to his father and Yuvraj Singh: Yograj Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.