ഇന്ത്യക്കാരനായ ജവഗൽ ശ്രീനാഥിന്‍റെ അഴിമതി! ആഞ്ഞടിച്ച് ക്രിസ് ബ്രോഡ്

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്‍റി-20 മത്സരത്തിലുണ്ടായ കൺകഷൻ സബ്ബ് വിവാദം പുകയുന്നു. ഇംഗ്ലണ്ട് ടീം മാനേജ്മെന്‍റ്  കാര്യങ്ങൾ മറന്നെന്ന് പറഞ്ഞെങ്കിലും പരമ്പരക്ക് ശേഷം സുനിൽ ഗവാസ്കർ നടത്തിയ പരാമർശം മൂലം വിമർശനവുമായി എത്തിയിരിക്കുകയാണ് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ്.

ഓൾറൗണ്ടർ ശിവം ദുബെക്ക് പകരം പകരം പേസ് ബൗളർ ഹർഷിത് റാണയെ കളിക്കാൻ അനുവധിച്ചത് പക്ഷാപാതവും അഴിമതിയുമാണെന്ന് ഐ.സി.സി. മാച്ച് റഫറി ക്രിസ് ബ്രോഡ് അഭിപ്രായപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ 622 മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള മാച്ച് റഫറിയാണ് ക്രിസ് ബ്രോഡ്. മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥായാരുന്നു നാലാം ട്വന്‍റി-20യിലെ മാച്ച് റഫറി.

'സ്വതന്ത്രമായ മാച്ച് ഒഫീഷ്യലുകളെ ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കാനാണ് നിയമിച്ചിരിക്കുന്നത്. ഐ.സി.സി. എന്തുകൊണ്ടാണ് പക്ഷാപാതവും അഴിമതിയുമുള്ള പഴയ കാലത്തേക്ക് തിരിച്ചുപോകുന്നത്,' ബ്രോഡ് എക്സിൽ കുറിച്ചു. പക്ഷാപാതം ഒഴിവാക്കാനായി മാച്ച് റഫറിമാർ സ്വന്തന്ത്രമായിരിക്കണമെന്നും ഇന്ത്യൻ റഫറി ദുബെക്ക് പകരം റാണയെ ഇറക്കാൻ അനുവധി നൽകിയത് അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം കുറിച്ചു.

നാലം ട്വന്‍റി-20യിൽ ബാറ്റിങ്ങിനിടെ പരിക്കേറ്റ ശിവം ദുബെ ഫീൽഡിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. പകരം കൺകഷൻ സബ്ബായി എത്തിയ ഹർഷിത് റാണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു. റാണ പേസ് ബൗളറാണെന്നും ദുബെ വല്ലപ്പോഴും ബൗൾ ചെയ്യുന്ന ഒരു ബാറ്റിങ് ഓൾറൗണ്ടറാണെന്നുമുള്ളതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. 

Tags:    
News Summary - Concussion sub row: Former ICC match referee Chris Broad sees 'bias and corruption'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.