ആസിഫ്​ അലി, ഇത്​ വല്ലാത്ത സിക്​സ്​ ആയിപ്പോയി -സ്വന്തം കാറിന്‍റെ ചില്ല്​ 'തകർപ്പൻ സിക്​സി'ൽ തകർത്ത്​ ക്ലബ്​ താരം

ലണ്ടൻ: സാധാരണ സിക്​സർ അടിച്ചാൽ ബാറ്റ്​സ്​മാൻ ആഹ്ലാദം പ്രകടിപ്പിക്കും. പക്ഷേ, ഇംഗ്ലണ്ടിലെ ഇല്ലിങ്‍വർത്ത് സെന്‍റ്​ മേരീസ് ക്രിക്കറ്റ് ക്ലബിലെ ആസിഫ്​ അലി സിക്​സ്​ അടിച്ച ശേഷം തലക്ക്​ കൈ വെച്ച്​ ക്രീസിൽ ഇരിക്കുകയാണ്​ ചെയ്​തത്​. കാരണം, ആസിഫ്​ അലിയുടെ കൂറ്റൻ അടിയിൽ തകർന്നത്​ സ്വന്തം കാറിന്‍റെ പിറകുവശത്തെ ചില്ലാണ്​.

ഇംഗ്ലണ്ടിലെ യോർക്‌ഷെയറിൽ നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. സെന്‍റ്​ മേരീസ് ക്രിക്കറ്റ് ക്ലബും സോവര്‍ബി സെന്‍റ്​ പീറ്റേഴ്സ് ക്ലബും തമ്മിലായിരുന്നു മത്സരം. ഹാലിഫാക്സ് ക്രിക്കറ്റ് ലീഗിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു ഇത്​.

ആസിഫ് അലിയുടെ സെന്‍റ്​ മേരീസ് ക്ലബ് തന്നെയാണു സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തത്​. ഇതിനു പിന്നാലെ കാറിന്‍റെ തകർന്ന ഗ്ലാസിന്‍റെ ചി​ത്രവും പുറത്തുവന്നതോടെ സംഭവം വൈറലായി. ആസിഫ് അലി 43 റൺസാണെടുത്തത്​. ഈ ഇന്നിങ്​സിനിടെയാണ്​ ഒരു ഷോട്ട്​ ബൗണ്ടറി കടന്ന്​ ആസിഫിന്‍റെ തന്നെ കാറിന്‍റെ ചില്ല്​ തവിടുപൊടിയാക്കിയത്​. ഇതുകണ്ട്​ തലയിൽ കൈ വെച്ച്​ ക്രീസിൽ ഇരിക്കാനേ ആസിഫിനായുള്ളു. കൃത്യമായി അമ്പയർ സിക്​സർ ആണെന്നറിയിച്ച്​ ഇരു കൈകളും ഉയർത്തുകയും ചെയ്​തു. മത്സരത്തിൽ സെന്‍റ്​ മേരീസ് ടീം ഏഴു വിക്കറ്റിന് തോറ്റതും ആസിഫിന്​ ഇരട്ടി വേദനയായി.

2020 ആഗസ്റ്റിൽ അയർലൻഡിന്‍റെ രാജ്യാന്തര താരം കെവിൻ ഒബ്രയാൻ അടിച്ച പന്തും സ്വന്തം കാറിന്‍റെ ഗ്ലാസിൽ പതിച്ചിരുന്നു. ഡബ്ലിനിലെ പെംബ്രോക് ക്രിക്കറ്റ് ക്ലബിൽ‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് കാർ നേരെയാക്കിയ ശേഷമാണ് കെവിൻ മടങ്ങിയത്.

Tags:    
News Summary - Club cricketer smashes the windscreen of his own car with a six

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT