ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക്ക് ബാൻഡാണ് കോൾഡ് പ്ലേ. ഈയിടെ കൺസേർട്ടിനായി കോൾഡ് പ്ലേ മുംബൈയിലെത്തിയിരുന്നു. കോൾഡ് പ്ലെയുടെ പരിപാടിക്കിടയിലും താരമായിരിക്കുകയാണ് ഇന്ത്യൻ പേസ് ബൗളിങ് താരം ജസ്പ്രീത് ബുംറ. ശനിയാഴ്ച നടന്ന പരിപാടിയിലാണ് കോൾഡ് പ്ലെയിലെ പ്രധാനി ക്രിസ് മാർട്ടിൻ ബുംറയുടെ പേര് എടുത്ത് പറഞ്ഞത്. രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഷോയില്‍ പാട്ടുപാടുന്നതിനിടെയായിരുന്നു ബുംമ്രയെ കുറിച്ച് മാര്‍ട്ടിന്‍ പറഞ്ഞത്. 'ഒന്നുനില്‍ക്കൂ, ഞങ്ങള്‍ക്ക് ഷോ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാരണം ജസ്പ്രിത് ബുംമ്ര സ്റ്റേജിന് പിന്നില്‍ വന്ന് നില്‍പ്പുണ്ട്. എന്റെ നേരെ പന്തെറിയണമെന്നാണ് അദ്ദേഹം പറയുന്നത്', മൈക്കിലൂടെ മാര്‍ട്ടിന്‍ വിളിച്ചുപറഞ്ഞു. അപ്രതീക്ഷിതമായി ബുംമ്രയുടെ പേരുകേട്ടതും ഷോയുടെ കാണികളെല്ലാം ആര്‍പ്പുവിളിച്ചു.
ലോകപ്രശസ്തമായ മ്യൂസിക്ക് ബാൻഡാണ് കോൾഡ് പ്ലേ. എട്ട് വർഷത്തിന് ശേഷമാണ് ബാൻഡ് ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസത്തെ പരിപാടിയാണ് കോൾഡ് പ്ലേക്ക് ഇന്ത്യയിലുള്ളത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ജനുവരി 18, 19, 21 തീയതികളില്‍ വൈകുന്നേരങ്ങളിലാണ് കോള്‍ഡ്‌പ്ലേ പരിപാടി നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരുന്നു ആദ്യം പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നതും ആരാധകരുടെ ആവേശവും പരിഗണിച്ച് ഒരു ദിവസത്തേക്കു കൂടി പരിപാടി നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.