അബൂദബി: വൻസ്കോറുകളും ഉശിരൻ പോരാട്ടങ്ങളും സൂപ്പർ ഓവറുകളുമെല്ലാം കണ്ട മത്സരങ്ങൾക്ക് ശേഷം ഐ.പി.എല്ലിൽ നനഞ്ഞ ഒരു മത്സരം. ആദ്യം ബാറ്റ് ചെയ്ത ചെന്നെ സൂപ്പർ കിങ്സ് ഉയർത്തിയ 126 റൺസിെൻറ വിജയലക്ഷ്യം രാജസ്ഥാൻ മൂന്നുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 10 മത്സരങ്ങളിൽ ഏഴുമത്സരങ്ങളും തോറ്റ ചെെന്നെക്ക് ശേഷിക്കുന്ന മത്സരങ്ങൾ മുഴുവൻ വിജയിച്ചാലും സെമി സാധ്യത വിരളമാണ്. 10 മത്സരങ്ങളിൽ എട്ടു പോയൻറുമായി രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് കയറി.
ചെറിയ സ്കോർ അമിത ആത്മവിശ്വാസത്തിൽ പിന്തുടരാനെത്തിയ രാജസ്ഥാെൻറ തുടക്കം ആശാവഹമായിരുന്നില്ല. 28 റൺസിന് മൂന്നുവിക്കറ്റ് നഷ്ടമായ രാജസ്ഥാനെ 48 പന്തുകളിൽ നിന്നും 70 റൺസെടുത്ത ജോസ് ബട്ലർ രക്ഷിച്ചെടുക്കുകയായിരുന്നു. 34 പന്തിൽ നിന്നും 26 റൺസെടുത്ത സ്റ്റീവൻ സ്മിത്ത് ഒരറ്റത്ത് വിക്കറ്റ് നഷ്ടമാകാതെ കാത്തു. മലയാളി താരം സഞ്ജു സാംസൺ റൺസൊന്നുമെടുക്കാതെ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
15 ഓവറിനുശേഷം ആറുവിക്കറ്റുകൾ കയ്യിലുണ്ടായിട്ടും റൺ നിരക്കുയർത്താനാകാതെ ചെെന്നെ ബാറ്റ്മാൻമാർ പതറി. 30 പന്തുകളിൽ 35 റൺസെടുത്ത രവീന്ദ്ര ജദേജ മാത്രമാണ് ദേദപ്പെട്ട നിലയിൽ ബാറ്റ്ചെയ്തത്. എം.എസ് ധോണി 28 പന്തിൽ നിന്നും 28 റൺസും സാം കറൻ 25 പന്തിൽ നിന്നും 22 റൺസുമെടുത്തു. ഏഴുപന്തിൽ നിന്നും മൂന്നു റൺസെടുത്ത കേദാർ ജാദവ്, 19 പന്തുകളിൽ നിന്നും 13 റൺസെടുത്ത അമ്പാട്ടി റായുഡു തുടങ്ങിയവർ അേമ്പ പരാജയമായി. ഡുെപ്ലസിസ് (10), ഷെയ്ൻ വാട്സൺ (10) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
രാജസ്ഥാനായി പന്തെടുത്തവരിൽ ശ്രേയസ് ഗോപാൽ, രാഹുൽ തേവാത്തിയ, ജോഫ്ര ആർച്ചർ എന്നിവരെല്ലാം റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.