തലയായി ധോണി തുടരും; കരാറൊപ്പിട്ട്​ ചെന്നൈ

ന്യൂഡൽഹി: ഐ.പി.എല്ലിന്‍റെ മെഗാ ലേലം നടക്കാനിരിക്കെ മഹേന്ദ്ര സിങ്​ ധോണിയെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്​സ്​. മൂന്ന്​ സീസണുകളിൽ കൂടി ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലുണ്ടാവും. ഇതിനായി ധോണിയുമായി ചെന്നൈ കരാറൊപ്പിട്ടു. ധോണിക്ക്​ പുറമേ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ റിതുരാജ്​ ഗെയ്​ക്​വാദ്​ എന്നിവരേയും ചെന്നൈ നിലനിർത്തിയിട്ടുണ്ട്​.

ബി.സി.സി.ഐയുടെ നിയമമനുസരിച്ച്​ ഓരോ ​ഫ്രാഞ്ചൈസിക്കും നാല്​ കളിക്കാരെ നിലനിർത്താം. ഇംഗ്ലീഷ്​ താരം മോയിൻ അലിയുമായി ചെന്നൈ മാജേ്​മെന്‍റ്​ ചർച്ചകൾ തുടങ്ങിയെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. ചെന്നൈ ചിദംബര സ്​റ്റേഡിയത്തിലെ പിച്ചിൽ അലിക്ക്​ നേട്ടമുണ്ടാക്കാനാകുമെന്നാണ്​ മാനേജ്​മെന്‍റിന്‍റെ പ്രതീക്ഷ. ഇംഗ്ലീഷ്​ താരം സാം കറനാണ്​ ചെന്നൈ നിലനിർത്തുന്ന മറ്റൊരു താരം.

ചെന്നൈയിൽ തന്നെ തുടരുമെന്ന സൂചന ധോണിയും നേരത്തെ നൽകിയിരുന്നു. എന്‍റെ അവസാന ഏകദിന മത്സരം റാഞ്ചിയിലായിരുന്നു. അവസാന ട്വന്‍റി 20 ചെന്നൈയിലാകുമെന്നാണ്​​ പ്രതീക്ഷ. അത്​ അടുത്ത വർഷമോ അഞ്ച്​ വർഷം കഴിഞ്ഞോ സംഭവിക്കാമെന്നായിരുന്നു ധോണിയുടെ കമന്‍റ്​.

ഡൽഹി ക്യാപിറ്റൽസ്​ റിഷഭ്​ പന്ത്​, അക്​സർ പ​േട്ടൽ, ​പൃഥ്വി ഷാ എന്നിവരെ നിലനിർത്തും. പന്തായിരിക്കും ടീമിനെ നയിക്കുക. ഡൽഹിയിലെ ക്യാപ്​റ്റൻ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച ശ്രേയസ്​ അയ്യർ ടീം വിടുമെന്നാണ്​ സൂചന. മുംബൈ ഇന്ത്യൻസ്​ രോഹിത്​ ശർമ്മ, ജസ്​പ്രീത്​ ബുമ്ര, ഇഷാൻ കിഷൻ എന്നിവരെ നിലനിർത്തും. വെസ്റ്റ്​ ഇൻഡീസ്​ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡും ടീമിൽ തുടരും. ഇതിനായുള്ള ചർച്ച മുംബൈ പൊള്ളാർഡുമായി ആരംഭിച്ചിട്ടുണ്ട്​. 2022 ജനുവരിയിലാണ്​ ഐ.പി.എല്ലിന്‍റെ മെഗാലേലം നടക്കുന്നത്​. രണ്ട്​ പുതിയ ടീമുകൾ കൂടി ടൂർണമെന്‍റിലെത്തിയതോടെയാണ്​ മെഗാ ലേലത്തിന്​ കളമൊരുങ്ങിയത്​.

Tags:    
News Summary - chennai Super Kings sign MS Dhoni for three more season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.