ഇന്ത്യ-പാക്ക് സംഘർഷത്തിന്‍റെ പശ്ച്‌ചാത്തലത്തിൽ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ, തീരുമാനത്തെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ . രാജ്യമാണ് പ്രധാനമെന്നും ബാക്കിയെല്ലാം അതിനു ശേഷമേ വരൂ എന്നും അസന്നിഗ്‌ധമായി പ്രഖ്യാപിക്കുന്നതാണ് എക്‌സിൽ സി.എസ്.കെ പങ്കുവച്ച പോസ്‌റ്റ്. ഇതിനകം ആയിരക്കണക്കിനു പേരാണ് ഈ പോസ്‌റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
ദേശീയ പതാകയുമേന്തി കശ്‌മീരിലെ മഞ്ഞുമലകളെ അനുസ്മരിപ്പിക്കുന്ന പ്രദേശത്തിലൂടെ നടന്നുനീങ്ങുന്ന ഇന്ത്യൻ സൈനികരുടെ ചിത്രമടക്കമാണ് ചെന്നൈ സൂപ്പർ കിങ്സ് പോസ്റ്റ് ചെയ്തത്. “രാജ്യമാണ് പ്രധാനം. ബാക്കിയെല്ലാം അതിനുശേഷം മാത്രം' എന്ന് ഇംഗ്ലിഷിൽ അതിൽ എഴുതിയിട്ടുമുണ്ട്.
വ്യാഴാഴ്‌ച അതിർത്തിയിൽ പാകിസ്‌താൻ പ്രകോപനത്തെ തുടർന്ന് ധരംശാലയിൽ പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഐ.പി.എൽ 2025 സീസണിന്‍റെ ഭാവി അനിശ്ചിതത്വത്തിലായി. ഇന്ന് ചേർന്ന ബി.സി.സി.ഐ യോഗത്തിന് ശേഷ ഐ.പി.എൽ അനിശ്ചിത കാലത്തേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.