252 റൺസകലെ കിരീടം; സ്പിൻ കെണിയിൽ കുഴങ്ങി കിവീസ്

ദുബൈ: ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഒാവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു.

63 റൺസെടുത്ത ഡാരിൽ മിച്ചലാണ് ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച മിഖായേൽ ബ്രേസ് വെല്ലിന്റെ (40 പന്തിൽ പുറത്താകാതെ 53 ) ഇന്നിങ്സാണ് സ്കോർ 250 കടത്തിയത്.

ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി കുൽദീപ് യാദവ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.  വിൽയങ് (15), രചിൻ രവീന്ദ്ര (37), കെയിൻ വില്യംസൺ (11), ടോം ലതാം(14) ഗ്ലെൻ ഫിലിപ്സ് (34), മിച്ചൽ സാൻറർ (8) എന്നിവരാണ് പുറത്തായത്.

മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഫൈനലിലും ഇറങ്ങിയത്. ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ സൂപ്പർ താരം മാറ്റ് ഹെൻറി ടീമിലില്ല. നാല് മത്സരത്തിൽ ഇന്ത്യക്കെതിരെ നേടിയ അഞ്ച് വിക്കറ്റുൾപ്പടെ 10 വിക്കറ്റ് സ്വന്തമാക്കി മികച്ച ഫോമിൽ നിൽക്കുന്ന താരമാണ് മാറ്റ് ഹെൻറി. നഥാൻ സ്മിത്താണ് ഹെൻറിക്ക് പകരം ടീമിലെത്തിയത്. 

ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ ടീമെത്തുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയോട് മാത്രമാണ് ന്യൂസിലാൻഡ് തോറ്റത്. ആസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനൽ പ്രവേശനം നടത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്. മൂന്നാം ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ കിവികൾക്ക് ഇത് രണ്ടാമൂഴമാണ്.

Tags:    
News Summary - champions trophy india vs new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.