ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയില്ലാതെയാകും ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ കളത്തിലിറങ്ങുക.
നടുവേദനയെ തുടർന്ന് ബുംറയെ ടീമിൽ ഉൾപ്പെടുത്താത്ത കാര്യം ബി.സി.സി.ഐ സ്ഥിരീകരിച്ചു. ഫെബ്രുവരി 19ന് പാകിസ്താനിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ബുംറയുടെ പകരക്കാരനായി ഹർഷിത് റാണയെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു.
വരുൺ ചക്രവർത്തിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം താൽക്കാലിക ടീമിൽ ഇടം നേടിയ യശസ്വി ജയ്‌സ്വാളിന് പകരമാണ് വരുൺ എത്തുന്നത്. ടൂർണമെന്റിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിലാണ്. ടൂർണമെന്റിനുള്ള 15 അംഗ ടീമിനെയും പ്രഖ്യാപിച്ചു.
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർമാർ) വിരാട് കോഹ് ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.