Posted On
date_range Updated On
date_range ഇന്ത്യക്ക് തിരിച്ചടി; ബുംറ നാട്ടിലേക്ക് മടങ്ങി
കാൻഡി: നേപ്പാളിനെതിരായ മത്സരം തിങ്കളാഴ്ച നടക്കാനിരിക്കെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നാട്ടിലേക്ക് മടങ്ങി. താരത്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ വീട്ടിലെത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. മുഹമ്മദ് ഷമിയെ പകരക്കാരനായി ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇന്ത്യ സൂപ്പർ ഫോറിലെത്തിയാൽ ബുംറയുടെ സേവനം തുടർന്നും ടീമിന് ലഭ്യമാവും.
ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. എന്നാൽ, പാകിസ്താന്റെ മറുപടി ബാറ്റിങ് മഴ കാരണം ഏറെ നേരം നീണ്ടതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 87 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാൻ കിഷൻ 82 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.