മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ഹാർദിക് പാണ്ഡ്യക്ക് ഐ.പി.എൽ നഷ്ടമായേക്കും

ന്യൂഡൽഹി: മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഐ.പി.എൽ നഷ്ടമായേക്കും. ഏകദിന ലോകകപ്പിനിടെയുണ്ടായ പരിക്കാണ് ഹാർദിക്കിന് ഐ.പി.എല്ലിലും വില്ലനാവുന്നത്. പരിക്കിൽ നിന്നും ഹാർദിക് പൂർണമായും മുക്തനായിട്ടില്ലെന്നാണ് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്താനെതിരെയുള്ള ട്വന്റി 20 പരമ്പരയും ഹാർദിക് പാണ്ഡ്യക്ക് നഷ്ടമാകും. ജനുവരി 11 മുതൽ 17 വരെയാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ പരമ്പര. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്. പരിക്ക് മൂലം ഇന്ത്യയുടെ സൂര്യകുമാർ യാദവും അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ കളിക്കില്ലെന്നാണ് സൂചന.

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

തുടർന്ന് ലോകകപ്പിലെ മറ്റുള്ള മത്സരങ്ങളെല്ലാം ഹാർദിക് പാണ്ഡ്യക്ക് നഷ്ടമായിരുന്നു. ആസ്ട്രേലിയക്കെതിരായ ട്വന്റി 20 സീരിസിലും ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങളിലും ഹാർദിക് കളിച്ചിരുന്നില്ല. ഇതിനിടെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും പൊന്നുംവിലക്ക് ഹാർദികിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനവും താരത്തിന് നൽകിയിരുന്നു.

Tags:    
News Summary - Big Blow For Team India And Mumbai Indians, Hardik Pandya Likely To Miss Afghanistan Series And IPL 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.