സ്​റ്റോക്​സ്​ വൈകും; ഐ.പി.എല്ലിൽ രാജസ്ഥാന്​ തിരിച്ചടി

മുംബൈ: രാജസ്ഥാൻ റോയൽസി​െൻറ വെടിക്കെട്ട്​ താരം ബെൻ സ്​റ്റോക്​സ്​ ​െഎ.പി.എൽ ആദ്യ ഘട്ടത്തിൽ ടീമിനൊപ്പം ചേരില്ല. പിതാവി​െൻറ അസുഖത്തെ തുടർന്ന്​ ന്യൂസിലൻഡിലേക്ക്​ മടങ്ങിയ സ്​റ്റോക്​സ്, ഏതാനും ആഴ്​ചകൾക്കു ശേഷം മാത്രമേ ദുബൈയിൽ ടീമിനൊപ്പം ചേരൂ.

പാകിസ്​താനെതിരായ പരമ്പരക്കിടയിലാണ്​ ഇംഗ്ലണ്ട്​ താരം ന്യൂസിലൻഡിലേക്ക്​ പറന്നത്​. 14 ദിവസത്തെ ക്വാറ​ൻറീനും കഴിഞ്ഞാണ്​ അദ്ദേഹം പിതാവിനെ കണ്ടത്​. ഇനി ഏതാനും ദിവസം കുടുംബത്തിനൊപ്പം കഴിഞ്ഞ ശേഷമേ ദുബൈയിലേക്ക്​ പറക്കൂ. ശേഷം, ക്വാറ​ൻറീ​ൻ കഴിഞ്ഞ്​ മാത്രം ടീമിനൊപ്പം ചേരാം.

12.5 കോടി മുടക്കിയാണ്​ രാജസ്ഥാൻ ഒാൾറൗണ്ട്​ വെടിക്കെട്ടുകാരനെ സ്വന്തമാക്കിയത്​. സെപ്​റ്റംബർ 22ന്​ ചെന്നൈയുമായാണ്​ രാജസ്​ഥാ​െൻറ ആദ്യമത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.