ഒ​ന്നാം ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ല​ങ്ക​ക്ക് 328 റ​ൺ​സ് ജ​യം

സി​ൽ​ഹ​റ്റ് (ബംഗ്ലാദേശ് ): ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ശ്രീ​ല​ങ്ക​ക്ക് കൂ​റ്റ​ൻ ജ​യം. 328 റ​ൺ​സി​നാ​ണ് ദ്വീ​പു​കാ​ർ ആ​തി​ഥേ​യ​രെ ത​ക​ർ​ത്ത​ത്. 511 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 182 റ​ൺ​സി​ന് പു​റ​ത്താ​യി.

സ്കോ​ർ: ശ്രീ​ല​ങ്ക 280 & 418, ബം​ഗ്ലാ​ദേ​ശ് 188 & 182.

പു​റ​ത്താ​വാ​തെ 87 റ​ൺ​സെ​ടു​ത്ത മു​അ്മി​നു​ൽ ഹ​ഖാ​ണ് ബം​ഗ്ലാ​ദേ​ശി​ന്റെ ടോ​പ് സ്കോ​റ​ർ. ല​ങ്ക​ക്കാ​യി ക​സു​ൻ ര​ജി​ത അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി ബൗ​ളി​ങ്ങി​ൽ മി​ന്നി.

ര​ണ്ട് ഇ​ന്നി​ങ്സി​ലും സെ​ഞ്ച്വ​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ധ​ന​ഞ്ജ​യ ഡി ​സി​ൽ​വ​യാ​ണ് (102, 108) ക​ളി​യി​ലെ താ​രം.

Tags:    
News Summary - ban vs sl 1st test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.