രാജ്യത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന താലിബാൻ ഭരണകൂട നടപടിയിൽ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് പരമ്പരയിൽനിന്ന് പിൻവാങ്ങി ആസ്ട്രേലിയ. യു.എ.ഇയിൽ അടുത്ത മാർച്ച് മാസത്തിൽ നടക്കേണ്ട മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്നാണ് ഓസീസ് പിൻവാങ്ങിയത്.
2021ൽ അധികാരം തിരിച്ചുപിടിച്ച താലിബാൻ അഫ്ഗാനിൽ പെൺകുട്ടികൾക്ക് കടുത്ത നിയന്ത്രണAustralia pull out of Afghanistan series because of Taliban stance on women and girlsമേർപ്പെടുത്തിയിരുന്നു. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും സ്വന്തം പ്രവിശ്യക്കു പുറത്തെ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നതും താലിബാൻ വിലക്കിയതായി വാർത്ത വന്നു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ സ്ത്രീകൾ യൂനിവേഴ്സിറ്റികളിലെത്തുന്നത് പൂർണമായും വിലക്കി. പ്രാദേശിക, വിദേശ സന്നദ്ധ സംഘടനകൾക്കു വേണ്ടി അവർ പ്രവർത്തിക്കുന്നതിനും വിലക്കുവീണു. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ താലിബാൻ കൊണ്ടുവന്ന കടുത്ത നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.