ബംഗ്ലാദേശിനെതിരെ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു; മാക്സ്‌വെല്ലിനും സ്റ്റാർക്കിനും വിശ്രമം

പു​ണെ: ലോകകപ്പ് റൗണ്ട് റോബിൻ ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പരിക്ക് അലട്ടിയിട്ടും അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെല്ലിന് വിശ്രമം അനുവദിച്ചു. പേസർ മിച്ചൽ സ്റ്റാർക്കിനും വിശ്രമം നൽകി. പകരം സ്വീറ്റ് സ്മിത്തും സീൻ അബോട്ടും ടീമിൽ തിരിച്ചെത്തി. ഷാ​ക്കി​ബു​ൽ​ഹ​സ​ന് പ​രി​ക്കാ​യ​തി​നാ​ൽ ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്റോ​യാ​ണ് ബം​ഗ്ല​ദേ​ശി​നെ ന​യി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ​കൊ​ൽ​ക്ക​ത്ത ഈ​ഡ​ൻ​ഗാ​ർ​ഡ​ൻ​സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ സെ​മി​ഫൈ​ന​ലി​ൽ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ആ​സ്ട്രേ​ലി​യ​ക്ക് ഇത് സന്നാഹ മത്സരം മാത്രമാണിത്.

എ​ട്ട് ക​ളി​ക​ളി​ൽ ആ​റ് ജ​യ​മ​ട​ക്കം 12 പോ​യ​ന്റാ​ണ് ഓ​സീ​സി​നു​ള്ള​ത്. എ​ട്ട് ക​ളി​ക​ളി​ൽ നാ​ലു പോ​യ​ന്റു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ട്ടി​​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ ര​ണ്ട് തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ആ​റ് ക​ളി​ക​ളി​ലും ജ​യി​ച്ചാ​ണ് ആ​സ്ട്രേ​ലി​യ വ​രു​ന്ന​ത്. അ​ഫ്ഗാ​നി​സ്താ​നെ​തി​രെ മൂ​ന്ന് വി​ക്ക​റ്റി​ന്റെ വീ​രോ​ചി​ത​മാ​യ ജ​യ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ക​ങ്കാ​രു​ക്ക​ൾ. ആ​ദ്യ എ​ട്ട് സ്ഥാ​ന​ത്തി​നു​ള്ളി​ലെ​ത്തി അ​ടു​ത്ത ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ യോ​ഗ്യ​ത ​നേ​ടാ​നു​ള്ള ബം​ഗ്ലാ​ദേ​ശി​ന്റെ ശ്ര​മ​ങ്ങ​ൾ ദു​ഷ്‍ക​ര​മാ​കും.



Tags:    
News Summary - Australia opt to field against Bangladesh; Rest for Maxwell and Stark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.