അഫ്ഗാനെതിരായ ട്വന്റി20 പരമ്പരയും മാറ്റിവെച്ച് ആസ്ട്രേലിയ

സിഡ്നി: സ്ത്രീകളോടും പെൺകുട്ടികളോട് താലിബാൻ ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര മാറ്റിവെക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയയുടെ തീരുമാനം. ആസ്ട്രേലിയയിൽ ഈ വർഷം ആഗസ്റ്റിലാണ് മൂന്ന് മത്സര പരമ്പര നടക്കേണ്ടിയിരുന്നത്.

കഴിഞ്ഞ 12 മാസത്തിലധികമായി ആസ്ട്രേലിയൻ സർക്കാറുമായി അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെക്കുറിച്ച് ക്രിക്കറ്റ് ആസ്ട്രേലിയ ആശയവിനിമയം നടത്തുന്നുണ്ട്. അവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനെതിരെ നടക്കേണ്ട ടെസ്റ്റും ഏകദിന പരമ്പരയും സമാനകാരണം പറഞ്ഞ് ഇവർ ഉപേക്ഷിച്ചിരുന്നു.

Tags:    
News Summary - Australia call off T20 series v Afghanistan over women's rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.