ഏഷ്യാകപ്പ് ഫൈനൽ: വിജയലക്ഷ്യം 171; പാകിസ്താൻ രണ്ടിന് 43

ദു​ബൈ: ഏ​ഷ്യ ക​പ്പി​നും പാ​കി​സ്താ​നു​മി​ട​യി​ൽ 171 റ​ൺ​സി​ന്റെ ദൂ​രം. ഫൈ​ന​ലി​ൽ ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​ന​യ​ക്ക​പ്പെ​ട്ട ​ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സ​ടി​ച്ചു.

ഒ​രു ഘ​ട്ട​ത്തി​ൽ ഒ​മ്പ​ത് ഓ​വ​റി​ൽ അ​ഞ്ചി​ന് 58 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ല​ങ്ക​യെ അ​ഞ്ചാ​മ​നാ​യി ക്രീ​സി​ലെ​ത്തി 45 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 71 റ​ൺ​സ​ടി​ച്ച ഭാ​നു​ക രാ​ജ​പ​ക്സ​യു​ടെ ബാ​റ്റി​ങ്ങാ​ണ് ക​ര​ക​യ​റ്റി​യ​ത്. മൂ​ന്നു സി​ക്സും ആ​റു ഫോ​റു​മാ​യി രാ​ജ​പ​ക്സ അ​വ​സാ​നം വ​രെ ക്രീ​സി​ൽ തു​ട​ർ​ന്നു. 21 പ​ന്തി​ൽ ഒ​രു സി​ക്സും അ​ഞ്ചു ബൗ​ണ്ട​റി​യു​മ​ട​ക്കം 36 റ​ൺ​സെ​ടു​ത്ത വാ​നി​ന്ദു ഹ​സ​രം​ഗ രാ​ജ​പ​ക്സ​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ആ​റാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 36 പ​ന്തി​ൽ 58 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​സ​രം​ഗ പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ ചാ​മി​ക ക​രു​ണ​ര​ത്നെ​യെ (14 പ​ന്തി​ൽ 14) കൂ​ട്ടു​പി​ടി​ച്ച് പി​ന്നീ​ട് രാ​ജ​പ​ക്സ ല​ങ്ക​ൻ സ്കോ​ർ 170ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 31 പ​ന്തി​ൽ ഇ​രു​വ​രും അ​ഭേ​ദ്യ​മാ​യ ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ 54 റ​ൺ​സ് ചേ​ർ​ത്തു.

മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത മീ​ഡി​യം പേ​സ​ർ ഹാ​രി​സ് റൗ​ഫാ​ണ് ല​ങ്ക​ൻ മു​ൻ​നി​ര ത​ക​ർ​ത്ത​ത്. ന​സീം ഷാ, ​ശ​ദാ​ബ് ഖാ​ൻ, ഇ​ഫ്തി​കാ​ർ അ​ഹ്മ​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. പാ​തും നി​സാ​ങ്ക (8), കു​ശാ​ൽ മെ​ൻ​ഡി​സ് (0), ധ​നു​ഷ്ക ഗു​ണ​തി​ല​ക (1) എ​ന്നി​വ​ർ അ​തി​വേ​ഗം മ​ട​ങ്ങി​യ​പ്പോ​ൾ ധ​ന​ഞ്ജ​യ ഡി​സി​ൽ​വ (28) ചെ​റു​ത്തു​നി​ൽ​പി​ന് ശ്ര​മി​ച്ചു. നാ​യ​ക​ൻ ദാ​സു​ൻ ശാ​ന​ക​യും (2) പെ​ട്ടെ​ന്ന് മ​ട​ങ്ങി. പി​ന്നീ​ടാ​യി​രു​ന്നു ഹ​സ​രം​ഗ​യെ​യും ക​രു​ണ​ര​ത്നെ​യെ​യും കൂ​ട്ടു​പി​ടി​ച്ച് രാ​ജ​പ​ക്സ​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഏഴോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ്. മോശം ഫോമിലുള്ള ക്യാപ്റ്റൻ ബാബർ അസം ആറ് പന്തിൽ അഞ്ച് റൺസുമായി പുറത്തായി. ഫഖർ സമാൻ നേരിട്ട ആദ്യ പന്തിൽ തന്നെ കുറ്റി തെറിച്ച് മടങ്ങി.  

Tags:    
News Summary - Asia Cup Final: Pakistan set a target of 171 runs to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.