Posted On
date_range Updated On
date_range ഏഷ്യ കപ്പ്: ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ
കാൻഡി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഗ്രൂപ് എയിൽ ഇന്ത്യക്ക് തിങ്കളാഴ്ച അവസാന മത്സരം. നേപ്പാളിനെതിരെ ഇന്ന് നടക്കുന്ന കളി ജയിച്ചാൽ രോഹിത് ശർമക്കും സംഘത്തിനും സൂപ്പർ ഫോറിൽ പ്രവേശിക്കാം. മത്സരത്തിൽ മഴ വില്ലനായാലും ഇന്ത്യക്കാണ് ഗുണം. ശനിയാഴ്ച പാകിസ്താനെതിരായ ആദ്യ കളി മോശം കാലാവസ്ഥ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയന്റ് പങ്കിട്ടു. നേപ്പാളിനെ തോൽപിച്ചെത്തിയ പാക് സംഘം മൂന്നു പോയന്റുമായി സൂപ്പർ ഫോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റൺസ് നേടി. പാകിസ്താന് പക്ഷേ, ബാറ്റ് ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.