ഏഷ്യ കപ്പ്: അഫ്ഗാനെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം

ലാ​ഹോ​ർ: ഏ​ഷ്യ ക​പ്പ് ഗ്രൂ​പ് ബി ​മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് 89 റൺസ് ജയം. ടോ​സ് നേ​ടി ബാ​റ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശുകാർ 50 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 334 റ​ൺസ്‍ അ​ടി​ച്ചു​കൂ​ട്ടി​യപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 44.3 ഓവറിൽ 245 റൺസിന് പുറത്താവുകയായിരുന്നു.

ഓ​പ​ണ​ർ മെ​ഹ്ദി ഹ​സ​ൻ മി​റാ​സി​ന്റെ​യും (119 പ​ന്തി​ൽ 112) ന​ജ്മു​ൽ ഹു​സൈ​ൻ ഷാ​ന്റോ​യു​ടെ​യും (105 പ​ന്തി​ൽ 104) സെ​ഞ്ച്വ​റി​ക​ളാ​ണ് ബംഗ്ലാദേശിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മുഹമ്മദ് നായിം (28), തൗഹീദ് ഹ്രിദോയ് (പൂജ്യം), മുസ്തഫിഖുർ റഹിം (25), ഷാകിബ് അൽ ഹസൻ (പുറത്താകാതെ 32), ഷമീം ഹുസൈൻ (11), അഫീഫ് ഹുസൈൻ (പുറത്താവാതെ നാല്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ബംഗ്ലാദേശിന്റെ മൂന്ന് ബാറ്റർമാർ റണ്ണൗട്ടായപ്പോൾ മുജീബുർ റഹ്മാൻ, ഗുൽബദിൽ നായിബ് എന്നിവർ ഓരോ വിക്കറ്റ് നേടി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താന് തുടക്കത്തിലേ ഓപണർ റഹ്മത്തുല്ല ഗുർബാസിന്റെ വിക്കറ്റ് നഷ്ടമായി. സഹ ഓപണർ ഇബ്രാഹിം സദ്റാൻ (74 പന്തിൽ 75), റഹ്മത്ത് ഷാ (33), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹീദി (51) എന്നിവർ പൊരുതിയെങ്കിലും തുടർന്നെത്തിയവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. നജീബുല്ല സദ്റാൻ (17), മുഹമ്മദ് നബി (മൂന്ന്), ഗുൽബദിൻ നായിബ് (15), കരിം ജനത്ത് (ഒന്ന്), റാഷിദ് ഖാൻ (24), മുജീബുർ റഹ്മാൻ (നാല്), ഫസൽ ഹഖ് ഫാറൂഖി (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ബംഗ്ലാദേശിനായി ടസ്കിൻ അഹ്മദ് നാലും ഷോറിഫുൽ ഇസ്‍ലാം മൂന്നും വിക്കറ്റ് വീഴ്ത്തി. ഹസൻ മഹ്മൂദ്, മെഹ്ദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags:    
News Summary - Asia Cup: Bangladesh win against Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.