പുതിയ റെക്കോഡുമായി ആർ. അശ്വിൻ; അനിൽ കുബ്ലെക്കൊപ്പം

പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയയെ ഒന്നാംദിനം തന്നെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു. സന്ദർശകർ 263 റണ്‍സിന് കൂടാരം കയറി.

നാഗ്പുരില്‍ ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ച രവീന്ദ്ര ജദേജക്കും ആർ. അശ്വിനും ഒപ്പം മുഹമ്മദ് ഷമിയും തിളങ്ങിയതോടെ ഓസീസ് ബാറ്റർമാർക്ക് പിടിച്ചു നിൽക്കാനായില്ല. ഷമി നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിനും ജഡേദയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് വിക്കറ്റ് നേട്ടത്തോടെ തന്‍റെ കരിയറിലെ വലിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് അശ്വിൻ.

ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ നൂറ് വിക്കറ്റ് എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. അലക്സ് കാരിയുടെ വിക്കറ്റ് നേടിയതോടെയാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ മാത്രമാണ് നേട്ടത്തിൽ താരത്തിനൊപ്പമുള്ളത്. 20 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 111 വിക്കറ്റാണ് കുംബ്ലെയുടെ നേട്ടം.

ആസ്ട്രേലിയക്കെതിരായ 20ാമത്തെ ടെസ്റ്റിലാണ് അശ്വിന്‍റെ വിക്കറ്റ് നേട്ടം സെഞ്ച്വറിയിലെത്തിയത്. മത്സരത്തിൽ മാർനസ് ലംബുഷാഗ്നെ, സ്റ്റീവ് സ്മിത്ത് എന്നിവരെയും അശ്വിൻ പുറത്താക്കിയിരുന്നു. ഓസീസ് സ്പിന്നർ നഥാൻ ലിയോൺ 95 വിക്കറ്റുമായി തൊട്ടു പിന്നിലുണ്ട്. ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് നേടിയ 32 ബൗളർമാരുണ്ട്.

ഇതിൽ ഏഴുപേർ ഒന്നിലധികം ടീമിനെതിരെ 100 വിക്കറ്റ് നേടിയിട്ടുണ്ട്. നാഗ്പുരിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി എട്ട് വിക്കറ്റ് നേടിയ അശ്വിന്‍റെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച് വിജയം സമ്മാനിച്ചത്.

Tags:    
News Summary - Ashwin becomes second Indian after Anil Kumble to elusive century in Tests vs Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.