പരമ്പരക്കരികെ ഓസീസ്; നാല് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 228 റൺസ്

അഡലെയ്ഡ്: ആഷസ് പരമ്പരയിലെ തുടർച്ചയായ മൂന്നാം ടെസ്റ്റും നേടി ഇംഗ്ലണ്ടിനെതിരെ പരമ്പര സ്വന്തമാക്കാനൊരുങ്ങി ആസ്ട്രേലിയ. ഒരു ദിവസവും നാല് വിക്കറ്റും ശേഷിക്കെ ഇംഗ്ലീഷുകാർക്ക് ജയിക്കാൻ 228 റൺസ് കൂടി വേണം.

ഓസീസ് കുറിച്ച 435 റൺസ് ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന നിലയിലാണ്. അവസാന പ്രതീക്ഷയായി ജാമി സ്മിത്തും (2) വിൽ ജാക്സും (11) ക്രീസിലുണ്ട്. സ്കോർ: 371 & 349, ഇംഗ്ലണ്ട് 286 & 207/6.

നാല് വിക്കറ്റിന് 271 റൺസിൽ ശനിയാഴ്ച രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ആസ്ട്രേലിയ 349ന് എല്ലാവരും പുറത്തായി. യഥാക്രമം സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടി ക്രീസിലുണ്ടായിരുന്ന ഓപണർ ട്രാവിസ് ഹെഡ് 170ഉം അലക്സ് കാരി 72ഉം റൺസിന് മടങ്ങി. ശേഷിച്ചവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല.

ഇംഗ്ലണ്ടിനായി ജോഷ് ടങ് നാലും ബ്രൈഡൻ കാഴ്സെ മൂന്നും വിക്കറ്റെടുത്തു. ഓപണർ സാക് ക്രോളി (85), ജോ റൂട്ട് (39), ഹാരി ബ്രൂക് (30) എന്നിവരുടെ ബാറ്റിങ്ങാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി 200 കടത്തിയത്. ആതിഥേയർക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നതാൻ ലിയോണും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Ashes Test: Nathan Lyon's Late Blows Gives Australia Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.