ആഷസ് അഞ്ചാം ടെസ്റ്റ്: ഇംഗ്ലണ്ട് 283ന് പുറത്ത്

ലണ്ടൻ: ഓവലിൽ നടക്കുന്ന ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 283 റൺസിൽ അവസാനിച്ചു.

ടോസ് നഷ്ടത്തിൽ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ആസ്ട്രേലിയൻ ബൗളർമാർ ആദ്യ ദിനം അവസാന സെഷനിൽ ഓൾഔട്ടാക്കുകയായിരുന്നു. 85 റൺസെടുത്ത ഹാരി ബ്രൂക്കാണ് ടോപ് സ്കോറർ.

ഓസീസിനായി മിച്ചൽ സ്റ്റാർക് നാലും ജോഷ് ഹേസിൽവുഡും ടോഡ് മർഫിയും രണ്ടു വീതവും വിക്കറ്റ് സ്വന്തമാക്കി.

Tags:    
News Summary - Ashes 5th Test: England all out for 283 in first innings v Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.