റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മധ്യനിര ബാറ്റർ ലയാം ലിവിങ്സറ്റണിനെ ടീമിൽ നിന്നും മാറ്റണമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ടീമിന് ഇതുവരെ അദ്ദേഹത്തെകൊണ്ട് വലിയ പ്രയോജനമില്ലാത്തതിനാൽ പകരം ജേക്കബ് ബെത്തലിനെ ഇറക്കിക്കൂടെയെന്ന് ചോപ്ര ചോദിച്ചു. പഞ്ചാബിനെതിരെ ഇന്ന് സ്വന്തം മണ്ണിലാണ് ആർ.സി.ബിയുടെ അടുത്ത മത്സരം.
'ബെംഗളൂരു ഹോം ഗ്രൗണ്ടിൽ ജയിക്കുന്നില്ല, എന്നാൽ ഏവേ മത്സരങ്ങളിൽ തോറ്റും പോവുന്നില്ല. എന്താണ് ബെംഗളൂരു ചെയ്യേണ്ടത്? ഇവർക്ക് പ്രത്യേക പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല, പക്ഷേ ചില കാര്യങ്ങൾ വീണ്ടും പരിഗണിക്കാമെന്ന് എനിക്ക് തോന്നുന്നു. ലിയാം ലിവിംഗ്സ്റ്റൺ – അവൻ ടീമിൽ എന്തെങ്കിലു മൂല്യം നൽകുന്നുണ്ടോ?.
അവർക്ക് ആ ചോദ്യം തീർച്ചയായും സ്വയം ചോദിക്കേണ്ടിയിരിക്കും. ഫിൽ സോൾട്ട് ഓപ്പണറായി നന്നായി, കൂടെ വിരാട് കോഹ്ലിയും. കോഹ്ലി തന്റെ കളി കണ്ടീഷനുകൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ചിലപ്പോൾ വേഗത്തിൽ, ചിലപ്പോൾ പതിയെ. മധ്യനിരയിൽ ദേവ്ദത്ത് പഠിക്കലും നായകൻ രജത് പാട്ടിദാറും മികവ് കാട്ടുന്നുണ്ട്. ഫിനിഷർ റോളിൽ ജിതേഷ് ശർമയും മോശമല്ലാതെ കളിക്കുന്നു. എന്നാൽ ലിവിങ്സ്റ്റണോ? അദ്ദേഹത്തിന്‍റെ ബൗളിങ് ഈ പിച്ചിൽ ഇമ്പാക്ട് സൃഷ്ടിക്കുമോ? ഇല്ലെങ്കിൽ ജേക്കബ് ബെത്തലിനെ കളിപ്പിക്കുക അവൻ ബാറ്റും ബൗളും ചെയ്യും,' ചോപ്ര നിരീക്ഷിച്ചു.
ഈ സീസണിൽ ഇതുവരെ ആറ് മത്സരത്തിൽ നിന്നും 133 പ്രഹരശേഷിയിൽ വെറും 83 റൺസാണ് നേടിയിട്ടുള്ളത്. ബൗളിങ്ങിൽ രണ്ട് വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.