ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയെ സംബന്ധിച്ച് ഏറ്റവും മോശം ഐ.പി.എൽ സീണുകളിലൊന്നാണ് ഇത്. ബാറ്ററെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും 2025 ഐ.പി.എല്ലിൽ ധോണി പരാജയപ്പെട്ടു.
ഈ സീസണിൽ ആരാധകർക്ക് ഓർമിക്കാൻ വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന ധോണി ശരീരം പഴയത് പോലെ വഴങ്ങുന്നില്ലെന്നും പറഞ്ഞിരുന്നു. ധോണിയുടെ മോശം പ്രകടനത്തിന് ശേഷം വിരമിക്കണമെന്ന് ഒരുപാട് മുൻ താരങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വിരമിക്കൽ ടീമിന് അനിവാര്യമാണെന്ന തരത്തിലാണ് പല താരങ്ങളും നിരീക്ഷിത്.
ഇപ്പോൾ ധോണിയെയും താരത്തിൻ്റെ വിരമിക്കലിനെ കുറിച്ചും സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. ധോണി അടുത്ത സീസണിലും കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് 18-ാം ഓവറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ട്‌ടിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
'ധോണി അടുത്ത സീസണിലും കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനായി അദ്ദേഹത്തിന് 18-ാം ഓവറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കും. ഈ സീസണിൽ ധോണിക്ക് നേരത്തെ ബാറ്റ് ചെയ്യേണ്ടി വന്നു.ധോണി ഇതിനോടകം തന്നെ അടുത്ത സീസണിനായി ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചെന്നൈയ്ക്ക് ചില താരങ്ങളെ ഒഴിവാക്കേണ്ടി വരും,' ആകാശ് ചോപ്ര പറഞ്ഞു.
ഈ സീസണിൽ 13 മത്സരത്തിൽ നിന്നുമായി 24.50 ശരാശരിയിൽ 196 റൺസാണ് ധോണി നേടിയത്. 135 പ്രഹരശേഷിയിൽ ബാറ്റ് വീശിയ അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ 30 റൺസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.