സൈലന്‍റ്​ നായകന് വൈബ്രന്‍റ്​ വരവേൽപ്പ്​:​ രഹാനെയെ രാജകീയമായി ആനയിച്ച്​ അയൽവാസികൾ VIDEO

മുംബൈ: ആസ്​ട്രേലിയൻ മണ്ണിൽ ചരിത്രവിജയം നേടി മടങ്ങിയെത്തിയ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെക്ക്​ ഗംഭീരവരവേൽപ്പ്​. പൂക്കളെറിഞ്ഞും ചുവന്നപരവതാനിവിരിച്ചും വാദ്യോപകരണങ്ങൾ മുഴക്കിയുമാണ്​ രഹാനെയെ വീട്ടിലേക്ക്​ വരവേറ്റത്​.

രഹാനെ താമസിക്കുന്ന മുംബൈയിലെ റസിഡൻഷ്യൻ കോംപ്ലക്​സിലെ അയൽവാസികളാണ്​​ ഗംഭീര സ്വീകരണം ഒരുക്കിയത്​. ആരവങ്ങൾക്കിടയിലൂടെ കുഞ്ഞിനെയും എടുത്ത്​ ശാന്തനായി നടന്നുവരുന്ന രഹാനെയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പറപറക്കുന്നുണ്ട്​. 'ആലാ രേ ആല അജിൻക്യ ആലാ' എന്നുതുടങ്ങുന്ന വരികളും ചിലർ പാടി.

Full View

ദാദറിൽ റുപാറെൽ കോളജിന്​ സമീപത്ത്​ ഭാര്യ രാഥിക ധോപാവ്​കർക്കും രണ്ടുവയസ്സുകാരിയായ മകൾ ആര്യക്കുമൊപ്പമാണ്​ രഹാനെ താമസിക്കുന്നത്​. ഒന്നാം ടെസ്റ്റിലെ തോൽവിക്ക്​ ശേഷം മുൻനിശ്ചയിച്ച പ്രകാരം ഗർഭിണിയായ ഭാര്യയുടെ അടുത്തേക്ക്​്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി മടങ്ങിയതോടെയാണ്​ രഹാനെ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്​. പരിക്കിൽ ഉലഞ്ഞ ഇന്ത്യയെ ഒരു പിടി യുവതാരങ്ങളെയും കൊണ്ട്​ കിരീടം ചൂടിച്ച രഹാനെയുടെ നായകമികവ്​ ലോകമെമ്പാടും വലിയ പ്രശംസ നേടിയിരുന്നു. 


Tags:    
News Summary - Ajinkya Rahane Gets Grand Welcome As He Returns Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.