മാന്ത്രിക സ്​പിന്നുമായി മുജീബും റാഷിദും; സ്​കോട്​ലൻഡിനെ തരിപ്പണമാക്കി അഫ്​ഗാൻ പട

ഷാർജ: ആദ്യം ബാറ്റുകൊണ്ട്​ അടിച്ചുപറത്തി, പിന്നീട്​ പന്തുകൊണ്ട്​ എറിഞ്ഞൊതുക്കി. ട്വന്‍റി 20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്​ഗാനിസ്​താൻ പൂണ്ടുവിളയാടിയപ്പോൾ സ്​കോട്​ലൻഡ്​ ചെറുത്തുനിൽപ്പൊന്നുമില്ലാതെ കീഴടങ്ങി. 20 ഓവറിൽ നാലു വിക്കറ്റ്​ നഷ്​ട​ത്തിൽ 190 റൺസെടുത്ത അഫ്​ഗാനിസ്​താനെതിരെ സ്​കോട്ടുകൾ വെറും 60 റൺസിന്​ പുറത്താകുകയായിരുന്നു.

അഞ്ചുവിക്കറ്റുമായി മുജീബ്​ റഹ്​മാനും നാലുവിക്കറ്റുമായി റാഷിദ്​ ഖാനും നടത്തിയ സ്​പിൻ എക്​സ്​പോക്ക്​ മുന്നിൽ സ്​കോട്​ലാൻഡിന്​ മറുപടിയൊന്നുമുണ്ടായിരുന്നില്ല. വിക്കറ്റ്​ നഷ്​ടപ്പെടാതെ 28 റൺസുമായി കുതിക്കുകയായിരുന്ന സ്​കോട്​ലൻഡിനെ ഒരോവറിൽ 3 വിക്കറ്റുകളുമായി മുജീബ്​ കടപുഴക്കുകയായിരുന്നു. മൂന്നു ബാറ്റ്​സ്​മാൻമാർ മാത്രം രണ്ടക്കം കടന്ന സ്​കോട്ലാൻഡ്​ നിരയിൽ അഞ്ചുപേർ പൂജ്യത്തിന്​ പുറത്തായി.


ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത അഫ്​ഗാൻ​ ഓപണർമാരായ ഹസ്​റത്തുല്ല സാസായ്​, മുഹമ്മദ്​ ഷഹ്​സാദ്​ എന്നിവരുടെ ചിറകേറി കുതിക്കുകയായിരുന്നു​. സ്​കോട്​ലൻഡ്​ ബൗളിങ്ങിനെ നിർദയം പിച്ചിച്ചീന്തിയ നജീബുല്ല സദ്​റാൻ അർധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ സാസായ്​ 44ഉം, റഹ്​മാനുല്ല ഗുർബസ്​ 46ഉം റ​ൺസെടുത്തു. അഞ്ചാമനായി എത്തിയ നബി നാലു പന്തിൽ 11 റൺസെടുത്തു. ഗുർബസ്​ നാല്​ സിക്​സറുകളുമായി സ്​കോട്​ലൻഡ്​ ബൗളിങ്ങി​െൻറ നെഞ്ചുപിളർത്തിയപ്പോൾ സദ്​റാൻ അഞ്ച്​ ഫോറും മൂന്ന്​ സിക്​സറും പറത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.