കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ അസിസ്റ്റന്‍റ് കോച്ചായ അഭിഷേക് നായരെ പുറത്താക്കിയത്. ബോർഡർ - ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയതിനുമാണ് അഭിഷേക് നായരെ പുറത്താക്കിയത്.
അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരെ ബി.സി.സി.ഐ പുറത്താക്കി. മൂന്നുവർഷ കരാർ പൂർത്തിയാക്കിയ ഫീൽഡിങ് കോച്ച്' ടി. ദിലീപ്, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായ് എന്നിവരെയും ബി.സി.സി.ഐ ഒഴിവാക്കി. ബോർഡർ - ഗവാസ്‌കർ ട്രോഫി 3-1ന് കൈവിട്ട ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു.
എന്നാൽ പുറത്താക്കി മൂന്നാം നാൾ തന്‍റെ മുൻ ഐ.പി.എല്‍ ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു. കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാർജേറ്റെടുക്കുക എന്നാണ് റിപ്പോർട്ടുകൾ.
രണ്ട് ദിവസം മുന്നെയാണ് അഭിഷേക് നായരെയും ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും ബി.സി.സി.ഐ പുറത്താക്കിയത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകൻ അഭിഷേക് നായർ. കഴിഞ്ഞ വര്‍ഷം ടി20ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ പരിശീലകനായി എത്തിയപ്പോഴാണ് സഹ പരിശീലകനായി അഭിഷേക് നായർ കൂടെ എത്തിയത്. ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു.കഴിഞ്ഞ വർഷം ഗംഭീറിന്‍റെ മെന്‍റർഷിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ ട്രോഫി നേടിയപ്പോൾ അഭിഷേത് ഗംഭീറിനൊപ്പം സഹപരിശീലകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.