Posted On
date_range Updated On
date_range 90 പന്തിൽ 190 റണ്‍സ് ; വീണ്ടും കൈയ്യടി നേടി വണ്ടർകിഡ്
ബംഗളൂരു: ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ വീണ്ടും കൈയ്യടി നേടി പതിനാലുകാരന്‍ വൈഭവ് സൂര്യവംശി. അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സംഘടിപ്പിച്ച പരിശീലന മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് മികവോടെ താരം വീണ്ടും ആരാധക ഹൃദയം കവർന്നത്. 90 പന്തുകള്‍ നേരിട്ട താരം 190 റണ്‍സെടുത്തു.
ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടാനിരിക്കുകയാണ്. ജൂണ്‍ 24ന് ആരംഭിക്കുന്ന പര്യടനത്തില്‍ 5 ഏകദിനങ്ങളും 2 ദ്വിദിന മത്സരങ്ങളുമുണ്ട്. മുംബൈ സ്വദേശിയും ഐ.പി.എലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്ററുമായ ആയുഷ് മാത്രെ നയിക്കുന്ന ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാനും ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.