ചെസ് ഒളിമ്പ്യാഡിന് വെള്ളിയാഴ്ച തുടക്കം
ചെന്നൈ: മുൻനിര ടീമുകൾ മാറ്റുരക്കുന്ന ഓൺലൈൻ ചെസ് ഒളിമ്പ്യാഡിന് വെള്ളിയാഴ്ച തുടക്കം. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം നിഹാൽ സരിനുമുണ്ട്.
പി. ഹരികൃഷ്ണ, വിദിത് എസ്. ഗുജറാത്തി (ക്യാപ്റ്റൻ), െകാനേരു ഹംപി, ഡി. ഹരിക, ആർ. പ്രഗാനന്ദ എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. ചൈന, റഷ്യ, യു.എസ് തുടങ്ങി സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഏഴാം സീഡായ ഇന്ത്യയുമുണ്ട്. പൂൾ എയിൽ ഇന്ത്യക്കൊപ്പം ചൈന, ജോർജിയ, വിയറ്റ്നാം, ജർമനി, ഇറാൻ, ഇന്തോനേഷ്യ, ഉസ്ബെകിസ്താൻ, മംഗോളിയ, സിംബാബ്വെ എന്നീ ടീമുകളാണുള്ളത്.
മൂന്നു പൂളുകളായി തിരിച്ചുള്ള മത്സരത്തിൽ ഒാരോ പൂളിൽനിന്നും മൂന്നു ടീമുകൾ വീതം നോക്കൗട്ടിലേക്ക് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.