ഇന്ത്യ പിന്മാറി; മധ്യേഷ്യൻ വോളി പാകിസ്താനിൽനിന്ന് ഉസ്ബെകിസ്താനിലേക്ക് മാറ്റി

കറാച്ചി: ഇന്ത്യ പിന്മാറിയതിനെത്തുടർന്ന് മധ്യേഷ്യൻ വോളിബാൾ ടൂർണമെന്റിന്റെ വേദി പാകിസ്താനിൽനിന്ന് ഉസ്ബെകിസ്താനിലേക്ക് മാറ്റി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യയുടെ പിന്മാറ്റം. ഇസ്‍ലാമാബാദിൽ നിന്ന് മാറ്റിയ ടൂർണമെന്റിന്റെ പുതിയ വേദി താഷ്കന്റ് ആയിരിക്കുമെന്ന് പാകിസ്താൻ വോളിബാൾ ഫെഡറേഷൻ അറിയിച്ചു. മധ്യേഷ്യൻ വോളിബാൾ അസോസിയേഷൻ ജനറൽ ബോഡിയുടേതാണ് തീരുമാനം.

ഇന്ത്യയുടെ പിന്മാറ്റം വലിയ നിരാശയുണ്ടാക്കുന്നുവെങ്കിലും ജനറൽ ബോഡി തീരുമാനം അംഗീകരിക്കുന്നതായി പാക് ഫെഡറേഷൻ വ്യക്തമാക്കി. വേദി മാറ്റിയതോടെ ഇന്ത്യ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാകിസ്താൻ, ഇറാൻ, തുർക്ക്മെനിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ ടീമുകൾകൂടി അണിനിരക്കുന്ന ടൂർണമെന്റ് മേയ് 29നാണ് തുടങ്ങുന്നത്.

Tags:    
News Summary - Central Asian Volleyball tournament shifted from Pakistan to Uzbekistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.