ചരിത്രത്തിലേക്ക് ഇടിച്ചുകയറി ഇന്ത്യ; ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ ഉറപ്പാക്കി

താഷ്‍കന്റ് (ഉസ്ബകിസ്താൻ): ഇതാദ്യമായി ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മെഡലുകൾ ഉറപ്പാക്കി ഇന്ത്യ. ദീപക് ഭോറിയ 51 കിലോ ഇനത്തിലും മുഹമ്മദ് ഹുസാമുദ്ദീൻ 57 കിലോയിലും നിഷാന്ത് ദേവ് 71 കിലോയിലും സെമി ഫൈനലിൽ പ്രവേശിച്ചു.

2019ലെ വെള്ളിയും വെങ്കലവുമാണ് ലോക ബോക്സിങ്ങിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ മൂന്നുപേരും പരാജയപ്പെട്ടാലും വെങ്കല മെഡലുകൾ ലഭിക്കും.കിർഗിസ്താന്റെ നുർഷിത് ദിയുഷബെവിനെ 5-0ത്തിനാണ് ദീപക് ക്വാർട്ടറിൽ തോൽപിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ രണ്ട് തവണ വെങ്കലം നേടിയ ഹുസാമുദ്ദീൻ 4-3ന് ബൾഗേറിയയുടെ ഡയസ് ഇൽബാനെസിനെയും വീഴ്ത്തി.

ക്യൂബയുടെ നിഷാന്ത് ദേവിനെതിരെ 5-0ത്തിനായിരുന്നു നിഷാന്തിന്റെ ജയം. വിജേന്ദർ സിങ് (വെങ്കലം, 2009), വികാസ് കൃഷ്ണൻ (വെങ്കലം, 2011), ശിവ ഥാപ്പ (വെങ്കലം, 2015), ഗൗരവ് ബിധുരി (വെങ്കലം, 2017), മനീഷ് കൗഷിക് (വെങ്കലം, 2019), അമിത് പൻഘൽ (വെള്ളി, 2019), ആകാശ് കുമാർ (വെങ്കലം, 2021) എന്നിവരാണ് ഇന്ത്യയുടെ മെഡൽ ജേതാക്കൾ.

Tags:    
News Summary - Boxers create history, confirm three medals for India at World Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.