Posted On
date_range Updated On
date_range സൈനക്കും ശ്രീകാന്തിനും ഒളിമ്പിക്സ് ഇല്ല
ന്യൂഡൽഹി: കോവിഡ് വെല്ലുവിളി അതിജയിച്ച് ടോക്യോയിൽ ഒളിമ്പിക്സിന് കൊടിയേറിയാൽ ബാഡ്മിൻറണിൽ ഇന്ത്യയുടെ സൂപ്പർതാരങ്ങളായ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും ഉണ്ടാവില്ല.
യോഗ്യത ഉറപ്പിക്കാനുള്ള ലാസ്റ്റ് ചാൻസായി വിശേഷിപ്പിക്കപ്പെട്ട സിംഗപ്പൂർ ഒാപൺ റദ്ദാക്കിയതോടെ ഇന്ത്യൻ ടോപ് സീഡ് താരങ്ങളുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾ വീണുടഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഒാപണും പിന്നാലെ മലേഷ്യൻ ഒാപണും മുടങ്ങിയപ്പോൾ ജൂൺ ആദ്യ വാരത്തിൽ നടക്കുന്ന സിംഗപ്പൂർ ഒാപണായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രതീക്ഷ. പി.വി. സിന്ധു, സായ് പ്രണീത്, ഡബ്ൾസ് സഖ്യങ്ങളായ ചിരാഗ് ഷെട്ടി-സ്വാതിക് സായ്രാജ് എന്നിവരാണ് ഒളിമ്പിക്സ് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.