വ​നി​ത ഡ​ബി​ൾ​സി​ൽ മ​ലേ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി സ​ഖ്യം

ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ലേ​ഷ്യ​യെ വീ​ഴ്ത്തി ഇ​ന്ത്യ

ദു​ബൈ: ഏ​ഷ്യ​ൻ മി​ക്സ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ലേ​ഷ്യ​യെ വീ​ഴ്ത്തി ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 4-1നാ​ണ് മ​ലേ​ഷ്യ​യെ ഇ​ന്ത്യ തോ​ൽ​പി​ച്ച​ത്. ഇ​തോ​ടെ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ചാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​യാ​ണം. നേ​ര​ത്തേ ക​സാ​ഖ്സ്താ​നെ​യും യു.​എ.​ഇ​യെ​യും തോ​ൽ​പി​ച്ചി​രു​ന്നു. മ​ല​യാ​ളി താ​രം പ്ര​ണോ​യി​യി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ വി​ജ​യ​ത്തു​ട​ക്ക​മി​ട്ട​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ലീ ​സി ജി​യാ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ സെ​റ്റു​ക​ൾ​ക്കാ​ണ്​ പ്ര​ണോ​യ്​ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ സെ​റ്റ്​ കൈ​മോ​ശം വ​ന്ന പ്ര​ണോ​യ്​ അ​ടു​ത്ത ര​ണ്ട്​ സെ​റ്റു​ക​ളി​ലും വ​ൻ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു (സ്​​കോ​ർ: 18-21, 21-13, 25-23). അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പി.​വി. സി​ന്ധു വോ​ങ്​ ലി​ങ്​ ചി​ങ്ങി​നെ തോ​ൽ​പി​ച്ചു (21-13, 21-17). എ​ന്നാ​ൽ, പു​രു​ഷ ഡ​ബി​ൾ​സി​ൽ ദ്രു​വ്​ ക​പി​ല-​ചി​രാ​ജ്​ ഷെ​ട്ടി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു. ആ​രോ​ൺ ചി​യ-​സോ​ഹ്​ വൂ​യ്​ ജോ​ഡി​ക​ൾ 21-16, 21-10 എ​ന്ന സ്​​കോ​റി​നാ​ണ്​ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച​ത്. വ​നി​ത ഡ​ബി​ൾ​സി​ൽ ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ്​ സ​ഖ്യം ടാ​ൻ പേ​ർ​ലി-​തി​നാ മു​ര​ളീ​ധ​ര​ൻ ടീ​മി​നെ 23-21, 21-15 എ​ന്ന സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചു.

Tags:    
News Summary - Badminton Asia Mixed Team Championships: India beat Malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.