അണ്ടർ 20 ഇന്ത്യൻ മിക്സഡ് 4x400 റിലേ ടീം മത്സരശേഷം

മിക്‌സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് ഏഷ്യൻ ജൂനിയർ റെക്കോഡ്

കാലി (കൊളംബിയ): ലോക അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ജൂനിയർ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ മിക്സഡ് 4×400 റിലേ ടീം.

ഭാരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപാൽ ചൗധരി എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ഹീറ്റിൽ മൂന്ന് മിനിറ്റ് 19.62 സെക്കൻഡിന് ഫിനിഷ് ചെയ്ത് രണ്ടാമതെത്തി ഫൈനലിലേക്ക് യോഗ്യത നേടി. ചാമ്പ്യൻഷിപ് റെക്കോഡ് സമയമായ 3:18.65 സെക്കൻഡിൽ പൂർത്തിയാക്കിയ അമേരിക്കയാണ് ഒന്നാമത്.

കഴിഞ്ഞ തവണ നെയ്‌റോബിയിൽ നടന്ന മീറ്റിൽ മിക്‌സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.


Tags:    
News Summary - Asian Junior Record for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.