Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: ഹർമൻപ്രീത് സിങ്ങും ലവ്‍ലിനയും പതാകയേന്തും
ന്യൂഡൽഹി: ഹോക്കി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ബോക്സർ ലവ്‍ലിന ബൊർഗൊഹെയ്നും ഹാങ്ചോവിൽ സെപ്റ്റംബർ 23ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ഗെയിംസിൽ ജാവലിൻത്രോ സൂപ്പർതാരം നീരജ് ചോപ്രയായിരുന്നു പതാകവാഹകൻ. ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കി വെങ്കലം നേടിയ ടീമിനെ നയിച്ചത് ഹർമൻപ്രീതാണ്.
ടോക്യോയിൽ വനിത ബോക്സിങ് 69 കിലോഗ്രാം ഇനത്തിൽ ലവ്‍ലിനയും വെങ്കലം സ്വന്തമാക്കിയിരുന്നു. 655 അംഗം സംഘമാണ് ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.