Posted On
date_range Updated On
date_range വനിതാ ഹോക്കിയിൽ കിരീടമണിഞ്ഞ് ആടിപ്പാടി ഇന്ത്യൻ താരങ്ങളുടെ വരവ്; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ -Video
എഫ്.ഐ.എച്ച് വനിത നേഷൻസ് കപ്പിൽ കിരീടമണിഞ്ഞ ഇന്ത്യൻ താരങ്ങളുടെ ആടിപ്പാടിയുള്ള വരവ് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ആതിഥേയരായ സ്‍പെയിനിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ ജേതാക്കളായത്. ടീം ജഴ്സിയും ബാഗുമണിഞ്ഞ് കപ്പും മെഡലുമായി നൃത്തം ചെയ്ത് പുറത്തേക്ക് വരുന്ന ഇന്ത്യൻ താരങ്ങളുടെ വിഡിയോ പലരും കൗതുകത്തോടെയാണ് പങ്കുവെച്ചത്. നിരവധി പേരാണ് ടീമിന് അഭിനന്ദവുമായി രംഗത്തെത്തുന്നത്.
മുൻ ഐ.പി.എസ് ഓഫിസറും മുൻ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുമായ കിരൺ ബേദി വിഡിയോ പങ്കുവെച്ചുകൊണ്ട് ചോദിച്ചത് ‘നിങ്ങൾ ഫിഫ ലോകകപ്പ് നേടിയോ’ എന്നാണ്. അർജന്റീനയെ അഭിനന്ദിക്കുന്ന തിരക്കിനിടയിൽ നമ്മുടെ പെൺകുട്ടികളുടെ നേട്ടത്തിലും അഭിമാനിക്കാമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.