Posted On
date_range Updated On
date_range അമ്പെയ്ത്ത് ലോകകപ്പ്: മൂന്ന് സ്റ്റേജിലും ജേതാക്കളായി വനിത കോംപൗണ്ട് ടീം
അൻതല്യ (തുർക്കിയ): അമ്പെയ്ത്ത് ലോകകപ്പിന്റെ സ്റ്റേജ് 3 പോരാട്ടത്തിലും സ്വർണം നേടി ഇന്ത്യയുടെ വനിത കോംപൗണ്ട് ടീം. ജ്യോതി സുരേഖ വെന്നം, അദിതി സ്വാമി, പ്രണീത് കൗർ എന്നിവരടങ്ങിയ സംഘമാണ് സ്വപ്നനേട്ടം സ്വർണമാക്കിയത്.
എസ്തോണിയ ടീമിനെ ഇവർ 232-229ന് തോൽപിക്കുകയായിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആദ്യ രണ്ട് സ്റ്റേജിലും ഇന്ത്യക്കായിരുന്നു സ്വർണം. അതേസമയം, പുരുഷ കോംപൗണ്ട് വ്യക്തിഗത ഇനത്തിൽ പ്രിയാൻഷിന് വെള്ളി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.