ബംഗളൂരുവിന് തിരിച്ചടിയായത് ഫോര്‍മേഷന്‍ മാറ്റം

ദോഹ: ഇറാഖ് എയര്‍ഫോഴ്സ് ക്ളബിനെതിരായ എ.എഫ്.സി കപ്പ് ഫൈനലില്‍ ബംഗളൂരു എഫ്.സിയെ പരാജയത്തിലേക്ക് നയിച്ചത് രണ്ടാം പകുതിയില്‍ കോച്ച് ആല്‍ബര്‍ട്ടോ റോക വരുത്തിയ ഫോര്‍മേഷന്‍ മാറ്റം. റോകയുടെ കീഴില്‍ മുന്‍ മത്സരങ്ങളില്‍ കളിച്ച 4-4-2 ഫോര്‍മേഷനില്‍തന്നെയായിരുന്നു ബംഗളൂരു ഫൈനലില്‍ കളി തുടങ്ങിയത്. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ കൈവശംവെച്ച് കളിച്ചിട്ടും ഇറാഖ് ടീമിന് കാര്യമായ അവസരങ്ങള്‍ തുറന്നെടുക്കാന്‍ കഴിയാത്തവിധം സ്പേസ് അനുവദിക്കാതിരുന്ന ബംഗളൂരു എതിര്‍ ടീമിനെ വരിഞ്ഞുമുറുക്കിയിരുന്നു.

അപകടകാരികളായ സ്ട്രൈക്കിങ് ജോടി ഹമ്മാദി ഹമ്മാദ്-അംജദ് റാദി കൂട്ടുകെട്ടിനെ ഒരുപരിധി വരെ കെട്ടിപ്പൂട്ടിനിര്‍ത്താന്‍ ബംഗളൂരു എഫ്.സി പ്രതിരോധത്തിന് കഴിയുകയും ചെയ്തു. സ്റ്റോപ്പര്‍ ബാക്കുകളായ ജോണ്‍ ജോണ്‍സണിനും യുവാനന്‍ അന്‍േറാണിയോക്കും ഒപ്പം ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാമറോണ്‍ വാട്സണും ഈ ദൗത്യം ഭംഗിയായി നിറവേറ്റി.

ഇറാഖി ടീമിന്‍െറ പ്രതിരോധത്തിനും മധ്യനിരക്കും ഇടയിലെ വിടവ് കൂടുതലായതോടെ ബംഗളൂരു എഫ്.സി പലപ്പോഴും സുനില്‍ ഛേത്രിയിലൂടെയും യൂജിങ്സണ്‍ ലിങ്ദോയിലൂടെയും ആക്രമിച്ചുകയറുകയും ചെയ്തു.രണ്ടാം പകുതിയില്‍ ഇറാഖി കോച്ച് ബാസിം ഖാസിം കളി മാറ്റി. വ്യക്തിഗത മികവില്‍ ഏറെ മുന്നിലുള്ള തന്‍െറ കളിക്കാരോട് കൂടുതല്‍

വണ്‍ഓണ്‍വണ്‍ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് മുന്നേറാനായിരുന്നു കോച്ചിന്‍െറ നിര്‍ദേശം. ഇതോടെ താളം കണ്ടത്തെിത്തുടങ്ങിയ എയര്‍ഫോഴ്സ് ടീമിന് കൂടുതല്‍ അനുകൂലമാകുന്നതായി ബംഗളൂരുവിന്‍െറ ഫോര്‍മേഷന്‍ മാറ്റം.ഇടതുബാക്ക് നിഷു കുമാറിനെയും മിഡ്ഫീല്‍ഡര്‍ ആല്‍വിന്‍ ജോര്‍ജിനെയും പിന്‍വലിച്ച് ഉദാന്ത സിങ്ങിനെയും സെമിന്‍ലന്‍ ഡംഗലിനെയും കൊണ്ടുവന്നതിനൊപ്പം ഫോര്‍മേഷന്‍ 3-5-2ലേക്ക് മാറ്റുകയും ചെയ്തു റോക.

വിങ് ബാക്കുകളായ മലയാളിതാരം റിനോ ആന്‍േറായെയും ഉദാന്ത സിങ്ങിനെയും മിഡ്ഫീല്‍ഡിലേക്ക് കയറ്റി ജോണ്‍ ജോണ്‍സണും യുവാനന്‍ അന്‍േറാണിയോക്കും ഒപ്പം കാമറോണ്‍ വാട്സണെ ഡിഫന്‍സിലേക്ക് ഇറക്കി. ഇതോടെ വാട്സണിന്‍െറ പിടിയിലമര്‍ന്ന് ഇറാഖി മധ്യനിരയില്‍ അതുവരെ അനങ്ങാനാകാതെ നിന്നിരുന്ന പ്ളേമേക്കര്‍ അഹ്മദ് ഖാദിം സ്വതന്ത്രനായി. വാട്സണിന് പകരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലേക്ക് ഇറങ്ങിയ ലിങ്ദോക്ക് അവസരത്തിനൊത്തുയരാനായതുമില്ല.

ഖാദിമിന്‍െറ പാസ് പിടിച്ചെടുത്താണ് റാദി, ഹമ്മാദിന്‍െറ ഗോളിലേക്ക് വഴിതുറന്നത്. ഇതിനുപിന്നാലെ എയര്‍ഫോഴ്സ് ടീം പലതവണ അവസരങ്ങള്‍ തുറന്നെടുത്തു. വിങ് ബാക്കുകള്‍ മുന്നേറിക്കളിച്ച ഒഴിവിലൂടെ ബംഗളൂരു ഡിഫന്‍സിനെ കീറിമുറിച്ച ഇറാഖി ടീമിന് നിര്‍ഭാഗ്യവും ഗോളി ലാല്‍തുംമാവിയ റാല്‍ത്തെയുടെ മികവുമാണ് കൂടുതല്‍ ഗോളുകള്‍ നിഷേധിച്ചത്.

ഇന്ത്യന്‍ ഫുട്ബാളില്‍ പുതുയുഗപ്പിറവി –ബംഗളൂരു എഫ്.സി കോച്ച്

ഫൈനലില്‍ കാലിടറിയെങ്കിലും ഇന്ത്യയില്‍നിന്നുള്ള ഒരു ക്ളബ് ചരിത്രത്തിലാദ്യമായി എ.എഫ്.സി കപ്പ് ഫൈനലില്‍ കളിച്ചു എന്നുള്ളത് രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഇന്ത്യന്‍ ഫുട്ബാളില്‍ പുതുയുഗപ്പിറവിയായിതന്നെ ഇതിനെ വിശേഷിപ്പിക്കാമെന്നും ബംഗളൂരു എഫ്.സി കോച്ച് അല്‍ബര്‍ട്ടോ റോക. കടുത്ത എതിരാളികളായ ഇറാഖ് എയര്‍ഫോഴ്സ് ക്ളബിനെതിരെ തന്‍െറ ടീം മികച്ച പോരാട്ടംതന്നെ കാഴ്ചവെച്ചതായും സ്പെയിന്‍കാരന്‍ കൂട്ടിച്ചേര്‍ത്തു.

അവസാന കടമ്പയില്‍ കാലിടറിയത് തീര്‍ച്ചയായും ദു$ഖമുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ, ഈ തോല്‍വിയില്‍ നിരാശയില്ല. മികച്ച എതിരാളികളായ ഇറാഖ് എയര്‍ഫോഴ്സ് ക്ളബിനോട് ചെറുത്തുനില്‍പില്ലാതെ കീഴടങ്ങുകയല്ല ബംഗളൂരു എഫ്.സി ചെയ്തത്. അവസാന നിമിഷം വരെ പോരാട്ടവീര്യം കാഴ്ചവെച്ചു -റോക പറഞ്ഞു. ഇത്രയും ശക്തരായ എതിരാളികളെ തന്‍െറ ടീം ആദ്യമായാണ് എതിരിടുന്നത്. അത് കടുത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍, ടീം അത് ചങ്കുറപ്പോടെ ഏറ്റെടുക്കുകയും അവസാന നിമിഷംവരെ അവരെ ഭയപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഇത് ഇന്ത്യന്‍ ഫുട്ബാളില്‍ പുതുയുഗപ്പിറവിയാണ് -കോച്ച് അഭിപ്രായപ്പെട്ടു.

കളിക്കാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പറഞ്ഞ കോച്ച് ഗോള്‍വലക്കു കീഴില്‍ ലാല്‍തുംമാവിയ റാല്‍ത്തെയുടെ പ്രകടനം എടുത്തുപറഞ്ഞു. ഒന്നാം നമ്പര്‍ ഗോളി അമരീന്ദര്‍ സിങ്ങിന്‍െറ സാന്നിധ്യംമൂലം സ്റ്റാര്‍ട്ടിങ് ഇലവനില്‍ കാര്യമായ അവസരം ലഭിക്കാത്ത റാല്‍ത്തെ കിട്ടിയ ചാന്‍സ് മുതലാക്കി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വന്‍ മത്സരത്തിലെ സഭാകമ്പം ഒട്ടും പ്രകടിപ്പിക്കാതെ  വലകാത്ത റാല്‍ത്തെ ഒരു ഗോള്‍ വഴങ്ങിയെങ്കിലും പലതവണ മികച്ച സേവുകളുമായി ടീമിന്‍െറ രക്ഷക്കത്തെിയിരുന്നു.

 

 

Tags:    
News Summary - bangaluru f c

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.