??????????????? 2-0 ??? ????? ???????????? ??????????? ?????? ????? ????? ?????????? ??????????????? ???????????

ഇംഗ്ലണ്ടിൽ നാല്‍വര്‍ സംഘത്തിന്‍െറ കുതിപ്പ്; സ്പെയിനില്‍ റയല്‍-ബാഴ്സ പോരുതന്നെ

യൂറോപ്പില്‍ ക്ളബ് ഫുട്ബാള്‍ പോരാട്ടങ്ങള്‍ ആദ്യ ക്വാര്‍ട്ടര്‍ പിന്നിടുമ്പോള്‍ പ്രമുഖ ടീമുകളുടെ കുതിപ്പും കിതപ്പും. ഇംഗ്ളണ്ടിലും സ്പെയിനിലും ഇറ്റലിയിലും ജര്‍മനിയിലും വമ്പന്‍ ടീമുകള്‍ മുന്‍നിരയില്‍ തുടരുമ്പോള്‍ ഫ്രാന്‍സില്‍ ചാമ്പ്യന്മാര്‍ പിറകിലാണ്. ഇംഗ്ളണ്ടിലും ഇറ്റലിയിലും കരുത്തരായ ടീമുകള്‍ കിതക്കുന്ന കാഴ്ചയുമുണ്ട്. ജര്‍മനിയിലാകട്ടെ പുതുമുഖ ടീം മികച്ച പ്രകടനവുമായി രണ്ടാം സ്ഥാനത്തത്തെി നില്‍ക്കുകയും ചെയ്യുന്നു. 
ഇംഗ്ളണ്ടില്‍ പത്ത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സനല്‍, ലിവര്‍പൂള്‍ ടീമുകള്‍ 23 വീതം പോയന്‍റുമായി ഒപ്പത്തിനൊപ്പമാണ്. ചെല്‍സി (22) തൊട്ടുപിന്നിലുണ്ട്. സമീപകാലത്തായി ഗതികിട്ടാതെ ഉഴലുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (15) എട്ടാമതാണ്. ടോട്ടന്‍ഹാം ഹോട്സ്പര്‍ (20), എവര്‍ട്ടണ്‍ (18), വാറ്റ്ഫോര്‍ഡ് (15) ടീമുകളാണ് യുനൈറ്റഡിന് മുന്നിലുള്ളത്. 

പുതിയ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ആദ്യ ആറു കളികളും ജയിച്ച് കുതികുതിക്കുകയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇടക്കൊന്ന് തളര്‍ന്നെങ്കിലും വീണ്ടും ജയത്തിലത്തെി ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതെ സൂക്ഷിച്ചു. മധ്യനിരയില്‍ കെവിന്‍ ഡിബ്രൂയ്ന്‍െറയും മുന്‍നിരയില്‍ സെര്‍ജിയോ അഗ്യൂറോയുടെയും ഫോമാണ് സിറ്റിയുടെ കരുത്ത്. അലക്സി സാഞ്ചസിന്‍െറയും മെസ്യൂത് ഓസിലിന്‍െറയും ചുമലിലേറി കുതിക്കുന്ന ആഴ്സന്‍ വെംഗറുടെ ആഴ്സനല്‍ പതിവുപോലെ കിരീടപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ആകര്‍ഷകമായ ആക്രമണാത്മക ഫുട്ബാളുമായി കളംനിറയുന്ന യുര്‍ഗന്‍ ക്ളോപിന്‍െറ ലിവര്‍പൂളാണ് സീസണിലെ ടീം. ഫിലിപ്പെ കുട്ടീന്യോയുടെയും റോബര്‍ട്ടോ ഫിര്‍മിനോയുടെയും ചറകിലേറി പറക്കുന്ന ചെങ്കുപ്പായക്കാര്‍ക്കും വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഇത്തവണ കിരീടപ്രതീക്ഷയുണ്ട്. തുടക്കത്തിലെ പതര്‍ച്ചക്കുശേഷം താളം കണ്ടത്തെിയ ചെല്‍സി, പുതിയ അമരക്കാരന്‍ അന്‍േറാണിയോ കോണ്ടെയുടെ തന്ത്രങ്ങളില്‍ പുതുജീവന്‍ നേടിയാണ് മുന്‍നിരയിലേക്ക് കയറിയത്. ഡീഗോ കോസ്റ്റ സ്കോറിങ് മികവ് തുടരുന്നതിനൊപ്പം ഏഡന്‍ ഹസാര്‍ഡിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പും നീലപ്പടക്ക് കരുത്തേകുന്നു. മൗറീഷ്യോ പൊച്ചറ്റീനോയുടെ ടോട്ടന്‍ഹാം കഴിഞ്ഞ സീസണിലെ മികവ് തുടരുമ്പോള്‍ റൊണാള്‍ഡ് കോമാന്‍ കോച്ചായത്തെിയതോടെ ഊര്‍ജം ലഭിച്ച എവര്‍ട്ടണും മികച്ച കളി കെട്ടഴിക്കുന്നു. തന്ത്രങ്ങളുടെ ആശാനെന്ന വിളിപ്പേരുള്ള ജോസ് മൗറീന്യോ കളി പഠിപ്പിക്കാനത്തെിയിട്ടും നന്നാവാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇത്തവണയും കടുത്ത പരീക്ഷണമാണ് അതിജീവിക്കേണ്ടത്. അദ്ഭുത കുതിപ്പുമായി കഴിഞ്ഞതവണ കിരീടം സ്വന്തമാക്കിയ ലെസ്റ്റര്‍ സിറ്റി ഇത്തവണ 12 പോയന്‍റുമായി 11ാം സ്ഥാനത്ത് കിതക്കുകയാണ്. 

സ്പെയിനില്‍ പതിവ് തെറ്റിക്കാതെ റയല്‍ മഡ്രിഡും ബാഴ്സലോണയും തന്നെയാണ് തലപ്പത്ത്. എന്നാല്‍, പതിവിന് വിപരീതമായി തൊട്ടുപിറകിലുള്ളവരുമായി വന്‍ പോയന്‍റ് വ്യത്യാസം നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കുമായിട്ടില്ല. പത്ത് കളികള്‍ കഴിഞ്ഞപ്പോള്‍ റയല്‍ (24), ബാഴ്സ (22), സെവിയ്യെ, അത്ലറ്റികോ മഡ്രിഡ് (21 വീതം) എന്നിങ്ങനെയാണ് പോയന്‍റ് നില. തുടരന്‍ വിജയങ്ങളുമായി തുടങ്ങിയ റയല്‍ ഇടക്കൊന്ന് മങ്ങിയെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോം കണ്ടത്തെിയതോടെ സിനദിന്‍ സിദാന്‍െറ ടീമിന് ആശ്വാസമായിട്ടുണ്ട്. എം.എസ്.എന്‍ സ്വത$സിദ്ധമായ ഫോമിലല്ളെങ്കിലും ഒപ്പത്തിനൊപ്പമുള്ള മത്സരങ്ങള്‍ ജയിച്ച് ലൂയിസ് എന്‍റിക്വെുടെ ടീമും പിടിവിടാതെ പിറകെയുണ്ട്. ജോര്‍ജ് സാംപോളിയുടെ സെവിയ്യെയുടെ കുതിപ്പാണ് സീസണിലെ വാര്‍ത്ത. ഡീഗോ സിമിയോണിയുടെ അത്ലറ്റികോ മഡ്രിഡ് തെളിഞ്ഞും മങ്ങിയും മുന്‍നിരയില്‍ തന്നെയുണ്ട്. 

ഇറ്റലിയില്‍ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 27 പോയന്‍റുമായി നിലവിലെ ജേതാക്കള്‍ യുവന്‍റസ് തന്നെയാണ് മുന്നില്‍. എ.എസ് റോമ (23), എ.സി മിലാന്‍ (22), ലാസിയോ (21) എന്നിവയാണ് തുടര്‍സ്ഥാനങ്ങളില്‍. 14 പോയന്‍റുമായി 11ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്‍റര്‍ മിലാന്‍െറ കാര്യമാണ് കഷ്ടം. പുതിയ കോച്ചായി ഫ്രാങ്ക് ഡിബോയറിനെ സീസണിന്‍െറ തുടക്കത്തില്‍ കൊണ്ടുവന്നിട്ടും ഇന്‍ററിന് രക്ഷയില്ല.  ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് (23) ഒന്നാമത് തുടരുന്ന ജര്‍മനിയില്‍ പ്രമോഷന്‍ കിട്ടിയത്തെിയ റെഡ്ബുള്‍ ലീപ്സിഷിന്‍െറ (21) കുതിപ്പാണ് പ്രധാന വാര്‍ത്ത. ആറാമതാണ് കരുത്തരായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്‍െറ (15) സ്ഥാനം. ഫ്രാന്‍സില്‍ നീസ് (29) അപ്രതീക്ഷിത കുതിപ്പുമായി ഒന്നാമത് നില്‍ക്കുമ്പോള്‍ മൊണാക്കോയും നിലവിലെ ജേതാക്കളായ പി.എസ്.ജിയും (23 വീതം) ആറു പോയന്‍റ് പിറകിലാണ്.
Tags:    
News Summary - analysis club football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.