ബാഴ്സയുടെ തോല്‍വിക്ക് അഞ്ചു കാരണങ്ങള്‍

1 മങ്ങിപ്പോയ എം.എസ്.എന്‍
ലയണല്‍ മെസ്സി-സുവാരസ്-നെയ്മര്‍ ത്രയമായിരുന്നു രണ്ടു സീസണിലുടനീളം ബാഴ്സയുടെ കരുത്ത്. എന്നാല്‍, സിമിയോണിയെന്ന ബുദ്ധിശാലിയായ കോച്ച് എതിര്‍ തന്ത്രം മെനഞ്ഞപ്പോള്‍ എം.എസ്.എന്നിന്‍െറ ബാറ്ററി കാലിയായി. മെസ്സിക്ക് ഇനിയേസ്റ്റയുമായുള്ള കണക്ഷന്‍ നഷ്ടമായത് പ്രധാന തിരിച്ചടിയായി. നെയ്മറിനും സുവാരസിനും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനുമായില്ല.

2 പാളിയ പ്രതിരോധം
ഈ പ്രതിരോധവുമായി ചാമ്പ്യന്‍സ് ലീഗ് കിരീടമണിയാനുള്ള യോഗ്യത ബാഴ്സക്കില്ല. മഷറാനോ-പിക്വെകൂട്ട് പലതവണ പിഴച്ചു. ഇവരെ മറികടക്കുന്നതില്‍ അത്ലറ്റികോ വിജയം കാണുകയും ചെയ്തു. 

3 ‘ബി’ പ്ളാനില്ലാത്ത ലൂയി എന്‍റിക്വെ
കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്നും കോച്ച് ലൂയി എന്‍റിക്വെഒന്നും പഠിച്ചിട്ടില്ല. സ്വന്തം ഗ്രൗണ്ടില്‍ അത്ലറ്റികോ ആദ്യം ഗോള്‍നേടി പ്രതിരോധത്തിലേക്ക് വലിഞ്ഞാല്‍ മറുമരുന്ന് നല്‍കാന്‍ എന്‍റിക്വെമറന്നു. സിമിയോണിയെ പോലുള്ള സമര്‍ഥനായ പരിശീലകന്‍ ഇനിയേസ്റ്റയെ പൂട്ടി ‘എം.എസ്.എന്‍’ ത്രയത്തിന് കത്രികവെച്ചപ്പോള്‍ ബാഴ്സ കാഴ്ചക്കാരായി. 

4 മോശം റിസര്‍വ് ബെഞ്ച്
ഒന്നാം നിരക്കേ ബലമുള്ളൂ എന്ന് ബാഴ്സ ഒരിക്കല്‍കൂടി തെളിയിച്ചു. ബ്രാവോ, ബാര്‍ത, അഡ്രിയാനോ, ഡഗ്ളസ്, സെര്‍ജിയോ റോബര്‍ടോ, അര്‍ത ടുറാന്‍, മുനിര്‍. അത്ലറ്റികോയില്‍ ബാഴ്സയുടെ റിസര്‍വ് ബെഞ്ചിലുണ്ടായിരുന്ന ഇവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പെഡ്രോ കൂട് വിട്ടപ്പോള്‍ നാലാം ഫോര്‍വേഡിനെ ബാഴ്സക്ക് കണ്ടത്തൊനായില്ല. 

5 കാഴ്ചക്കാരായ മധ്യനിര 
ഇനിയേസ്റ്റയെ മാറ്റിനിര്‍ത്തിയാല്‍ ബുദ്ധിപരമായ ഒരു നീക്കവും ബാഴ്സ മധ്യനിരയില്‍ നിന്ന് കണ്ടില്ല. ഇവാന്‍ റാകിടിച്, സെര്‍ജിയോ ബുസ്ക്വറ്റ്സ് എന്നിവര്‍ വെറും കാഴ്ചക്കാരായിരുന്നു. ഇനിയേസ്റ്റയില്‍ പന്തത്തെിക്കാതിരിക്കാന്‍ അത്ലറ്റികോ നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെ ബാഴ്സയുടെ ഞെട്ടറ്റുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.